പാലാ നഗരസഭയിലെ സിപിഎം കേരള കോൺഗ്രസ് തർക്കം മുറുകുന്നു
- IndiaGlitz, [Monday,February 20 2023]
പാലാ നഗരസഭ അധ്യക്ഷ സ്ഥാനത്ത് ബിനു പുളിക്കക്കണ്ടത്തിന് പകരം ജോസിന് ബിനോയെ നിയമിച്ചെങ്കിലും പാലായില്‍ കേരള കോണ്‍ഗ്രസ് എമ്മും സി പി എമ്മും തമ്മിലുള്ള തർക്കം തുടരുകയാണ്. കേരള കോൺഗ്രസ് എം പ്രതിനിധി ചെയർമാനായിരുന്നപ്പോൾ നിർമ്മാണം പൂർത്തിയാക്കാത്ത ശ്മശാനം ജോസ് കെ മാണി ഇടപെട്ട് ഉദ്ഘാടനം നടത്തിയിരുന്നു. ഈ സംഭവത്തിലാണ് ജോസിന് ബിനോ ജനങ്ങളോട് പരസ്യമായി മാപ്പ് പറഞ്ഞ് രംഗത്ത് വന്നത്. എന്നാൽ അധ്യക്ഷയുടെ ഈ നടപടി തെറ്റാണെന്നും ഇത് മുന്നണി ബന്ധത്തെ ബാധിക്കുമെന്നും ജോസിന് ബിനോ മാപ്പ് പിന്‍വലിക്കണമെന്നും ആവശ്യപ്പെട്ട് കോൺഗ്രസ് രംഗത്ത് വന്നു. ഇതിന് മറുപടിയായിട്ടാണ് ജോസിൻ ബിനോയുടെ പുതിയ പ്രതികരണം. നേതാവിന്റെ വീട്ടിൽ നിന്നുള്ള നിർദേശങ്ങളല്ല, പാർട്ടി പറയുന്നതാണ് താൻ അനുസരിക്കുന്നതെന്നും ജോസിൻ ബിനോ പ്രസ്താവനയില്‍ വ്യക്തമാക്കി. സി പി എം എന്ന മഹത്തായ രാഷ്ട്രീയ പ്രസ്ഥാനത്തിൻ്റെ തണലും കരുതലും ഉള്ളിടത്തോളം കാലം ഇതു പോലുള്ള നപുംസകങ്ങളുടെ ഭീഷണിയെയും ജല്പനങ്ങളേയും പേടിയില്ലെന്ന് അധ്യക്ഷ പറഞ്ഞു. തിരഞ്ഞെടുപ്പിൽ ജയിച്ചാണ് നഗരസഭാധ്യക്ഷയാകുവാനുള്ള യോഗ്യതയായ കൗൺസിലറായതെന്ന് ജോസിൻ ബിനോ കൂട്ടിച്ചേർത്തു.