77 മത് സ്വാതന്ത്രദിനാഘോഷ നിറവിൽ രാജ്യം
Send us your feedback to audioarticles@vaarta.com
രാജ്യം ഇന്ന് 77-ാം സ്വാതന്ത്ര്യ ദിനം ആഘോഷിക്കും. ചെങ്കോട്ടയിൽ പ്രധാനമന്ത്രി നരേന്ദ്രമോദി ത്രിവർണ പതാക ഉയർത്തി. 7.15 ന് ചെങ്കോട്ടയിൽ എത്തിയ പ്രധാനമന്ത്രിയെ പ്രതിരോധ മന്ത്രി രാജ്നാഥ് സ്വീകരിച്ചു. ഗാർഡ് ഓഫ് ഓണർ നൽകി ആദരിച്ച ശേഷമാണ് ദേശീയ പതാക ഉയർത്തിയത്. വ്യോമസേനയുടെ ഹെലികോപ്റ്റർ മാർക് 3, ധ്രുവ് എന്നിവ തത്സമയം പുഷ്പ വൃഷ്ടി നടത്തി. മെയ്‌തേയ്, കുക്കി വിഭാഗങ്ങളുടെ പ്രതിഷേധത്തിന് സാധ്യതയുള്ളത് കൊണ്ട് തന്നെ രാജ്യ തലസ്ഥാനമായ ദില്ലിയിൽ കനത്ത സുരക്ഷയാണ് ഏർപ്പെടുത്തിയിരിക്കുന്നത്.മണിപ്പൂരിൽ മാസങ്ങളായി തുടരുന്ന സംഘർഷത്തെക്കുറിച്ച് പ്രസംഗത്തിൽ അദ്ദേഹം പരാമർശിച്ചു. രാജ്യം മണിപ്പൂരിൻ്റെ കൂടെ നിൽക്കുന്നെന്ന് മോദി പറഞ്ഞു.
തിരുവനന്തപുരത്ത് രാവിലെ 9 മണിയ്ക്ക് മുഖ്യമന്ത്രി പിണറായി വിജയൻ ദേശീയ പതാക ഉയർത്തിയതോടെ സംസ്ഥാനത്തെ ആഘോഷങ്ങൾക്ക് തുടക്കമായി. തുടർന്ന് ഗാർഡ് ഓഫ് ഓണർ സ്വീകരിച്ചു. വിവിധ സായുധ സേനാ വിഭാഗങ്ങളുടെയും സായുധരല്ലാത്ത മറ്റ് സേനാ വിഭാഗങ്ങളുടെയും എൻസിസി, സ്‌കൗട്ട്സ്, ഗൈഡ്സ്, സ്റ്റുഡന്റ്സ് പോലീസ് കേഡറ്റ് എന്നിവരുടെയും പരേഡ് നടന്നു. മുഖ്യമന്ത്രി പിണറായി വിജയൻ അഭിവാദ്യം സ്വീകരിക്കുന്നതിനെ തുടർന്ന് സ്വാതന്ത്ര്യദിന സന്ദേശം നൽകി. വിശിഷ്ട സേവനത്തിനുള്ള രാഷ്ട്രപതിയുടെ പൊലീസ് മെഡലുകള്‍, ഫയര്‍ സര്‍വ്വീസ് മെഡലുകള്‍, കറക്ഷനല്‍ സര്‍വ്വീസ് മെഡലുകള്‍, ജീവന്‍ രക്ഷാപതക്കങ്ങള്‍ എന്നിവ മുഖ്യമന്ത്രി സമ്മാനിക്കും. ജില്ലകളിൽ വിവിധ മന്ത്രിമാരും ദേശീയപതാക ഉയർത്തി.
Follow us on Google News and stay updated with the latest!
Comments
- logoutLogout
-
Riyan Arjun
Contact at support@indiaglitz.com