'കേരളീയം 2023' സംഘടിപ്പിക്കുമെന്ന് മുഖ്യമന്ത്രി
Send us your feedback to audioarticles@vaarta.com
കേരള പിറവി ദിനമായ നവംബര്‍ ഒന്ന് മുതല്‍ ഒരാഴ്ച കേരളീയം സംഘടിപ്പിക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. 'കേരളീയം 2023' ൻ്റെ സംഘാടകസമിതി ഓഫിസ് വ്യാഴം വൈകിട്ട് അഞ്ചിനു കനകക്കുന്നിൽ മുഖ്യമന്ത്രി പിണറായി വിജയൻ ഉദ്‌ഘാടനം ചെയ്യും. കേരളീയം ലോഗോയുടെ പ്രകാശനവും വെബ്സൈറ്റ് ഉദ്ഘാടനവും മുഖ്യമന്ത്രി നിർവഹിക്കും.
തിരുവനന്തപുരം നഗരത്തില്‍ കവടിയാര്‍ മുതല്‍ കിഴക്കേകോട്ട വരെ കേരളീയവുമായി ബന്ധപ്പെട്ട പരിപാടികള്‍ അരങ്ങേറും. കേരളം കൈവരിച്ച നേട്ടങ്ങള്‍ അവതരിപ്പിക്കുന്നതോടൊപ്പം ഭാവി കേരളത്തിലുള്ള മാര്‍ഗ്ഗരേഖ തയ്യാറാക്കലും ആണ് കേരളീയത്തിലൂടെ ലക്ഷ്യമിടുന്നത്. ലോകത്തിലെ തന്നെ പ്രഗത്ഭരും പ്രധാനികളുമായ വിദഗ്ദധരെ ഉള്‍പ്പെടുത്തി 25 സെമിനാറുകള്‍ പത്തോളം പ്രദര്‍ശനങ്ങളും സംഘടിപ്പിക്കും. തലസ്ഥാന നഗരമാകെ പ്രദര്‍ശന വേദിയാകുന്ന രീതിയിലാണ് പരിപാടി. നിയമ സഭയില്‍ പുസ്തകോല്‍സവം കേരളീയത്തിൻ്റെ ഭാഗമായി ഉണ്ടാകും കേരളീയത്തിന് തുടര്‍ പതിപ്പുകളും ഉണ്ടാകുമെന്ന് മുഖ്യമന്ത്രി പറഞ്ഞു.
Follow us on Google News and stay updated with the latest!
Comments