ഏക സിവിൽ കോഡിനെതിരെ മുഖ്യമന്ത്രി പ്രമേയം അവതരിപ്പിക്കും

  • IndiaGlitz, [Tuesday,August 08 2023]

ഏക സിവിൽ കോഡിനെതിരെ പ്രമേയം മുഖ്യമന്ത്രി പിണറായി വിജയൻ ഇന്ന് നിയമ സഭയിൽ അവതരിപ്പിക്കും. ചട്ടം 118 പ്രകാരമാണ് മുഖ്യമന്ത്രി പ്രമേയം അവതരിപ്പിക്കുക. സഭ ഐകകണ്ഠേന പ്രമേയം പാസാക്കും എന്നാണ് കരുതുന്നത്. പ്രതിപക്ഷ നേതാവും പ്രമേയത്തെ പിന്തുണക്കും എന്നാണ് വിവരം. ഏക സിവിൽ കോഡ് വിഷയത്തിൽ നേരത്തെ തന്നെ സിപിഐഎമ്മും കോൺഗ്രസും മുസ്ലിം ലീഗും സിപിഐയും അടക്കമുള്ള കക്ഷികളെല്ലാം എതിർത്തിരുന്നു. സംസ്ഥാനത്തെമ്പാടും പ്രതിഷേധ പരിപാടികളും നടത്തിയിരുന്നു.

ഈ സാഹചര്യത്തിലാണ് കേന്ദ്ര സർക്കാരിനെ നിലപാട് അറിയിക്കാൻ ആയി നിയമ സഭയിൽ പ്രമേയം കൊണ്ടു വരുന്നത്. സിവില്‍ കോഡില്‍ നിന്നും കേന്ദ്രം പിന്മാറണമെന്നു പ്രമേയത്തിലൂടെ ആവശ്യപ്പെടും. ഏക സിവില്‍ കോഡ് വിഷയത്തില്‍ പൊതുജനങ്ങളില്‍ നിന്നും മത സംഘടനകളില്‍ നിന്നും ദേശീയ നിയമ കമ്മിഷന്‍ അഭിപ്രായം തേടിയിരുന്നു.

More News

സംവിധായകൻ സിദ്ദിഖിന് ഹൃദയാഘാതം; ആരോഗ്യനില അതീവ ഗുരുതരം

സംവിധായകൻ സിദ്ദിഖിന് ഹൃദയാഘാതം; ആരോഗ്യനില അതീവ ഗുരുതരം

അതിഥി തൊഴിലാളി രജിസ്‌ട്രേഷന്‍ ഇന്ന് ആരംഭിച്ചു

അതിഥി തൊഴിലാളി രജിസ്‌ട്രേഷന്‍ ഇന്ന് ആരംഭിച്ചു

ലോകകപ്പിനായി ഇന്ത്യയില്‍ വരാന്‍ പാക് ടീമിന് അനുമതി

ലോകകപ്പിനായി ഇന്ത്യയില്‍ വരാന്‍ പാക് ടീമിന് അനുമതി

'വൃഷഭ': ഹോളിവുഡ് എക്‌സിക്യൂട്ടീവ് പ്രൊഡ്യൂസർ നിക്ക് തർലോ ടീമിനൊപ്പം

'വൃഷഭ': ഹോളിവുഡ് എക്‌സിക്യൂട്ടീവ് പ്രൊഡ്യൂസർ നിക്ക് തർലോ ടീമിനൊപ്പം

കേരള സര്‍ക്കാരിനെ വിമർശിച്ച് കേന്ദ്ര റെയിൽവേ മന്ത്രി

കേരള സര്‍ക്കാരിനെ വിമർശിച്ച് കേന്ദ്ര റെയിൽവേ മന്ത്രി