സ്റ്റാര്‍ട്ട് അപ്പ് ഇന്‍ഫിനിറ്റി സെന്റര്‍ മുഖ്യമന്ത്രി ഉദ്ഘാടനം ചെയ്യും
- IndiaGlitz, [Thursday,June 08 2023]
കേരളത്തില്‍ പുതിയ സംരംഭങ്ങള്‍ സ്ഥാപിക്കുന്നതിനും എന്‍ ആര് ഐ കമ്മ്യൂണിറ്റിയിലെ സംരംഭക സ്ഥാപകര്‍ക്ക് ഒത്തു ചേരുന്നതിനുമുള്ള പദ്ധതിയായ സ്റ്റാര്‍ട്ട് അപ്പ് ഇന്‍ഫിനിറ്റി സെന്റര്‍ 18 നു മുഖ്യമന്തി പിണറായി വിജയന് ദുബായില്‍ ഉദ്ഘാടനം ചെയ്യും. ജൂണ്‍ 18 നു വൈകിട്ട് അഞ്ചു മണിക്ക് ദുബായ് താജ് ഹോട്ടലില്‍ വെച്ചാണ് ഉദ്ഘാടന പരിപാടികള്‍. കേരളത്തിലേക്ക് കൂടുതൽ സംരഭകരെ ആകർഷിക്കാനും കേരളത്തിലെ ഐ ടി പദ്ധതികളിലേക്കുള്ള നിക്ഷേപം വർധിപ്പിക്കാനും സംരഭകർ തമ്മിലുള്ള സഹകരണം വർധിപ്പിക്കുകയെന്നതും സ്റ്റാർട്ട് അപ്പ് ഇൻഫിനിറ്റി സെന്റർ ലക്ഷ്യമിടുന്നു.
സ്റ്റാർട്ടപ്പ് ഇൻഫിനിറ്റി സെന്ററുകൾ സ്ഥാപിക്കുന്നതിന് തിരഞ്ഞെടുത്ത സ്ഥാപനങ്ങളുമായി കെഎസ്യുഎം കരാറിൽ ഒപ്പിടും. സംസ്ഥാനത്തെ സംരംഭകത്വ വികസനത്തിനും ഇൻകുബേഷൻ പ്രവർത്തനങ്ങൾക്കുമുള്ള കേരള സർക്കാരിന്റെ നോഡൽ ഏജൻസിയാണ് കെഎസ്യുഎം. അടിസ്ഥാന സൗകര്യ വികസനം, വിപണി വികസനം, കയറ്റുമതി സുഗമമാക്കല്‍, ഗവേഷണ വികസനം, നൈപുണ്യ വികസനം എന്നിവയിലൂടെ ഈ വ്യവസായങ്ങളുടെ വളര്‍ച്ചയ്ക്ക് സര്‍ക്കാര്‍ സമഗ്ര പിന്തുണ നല്‍കും. ഇന്ത്യയുടെ അകത്തും പുറത്തുമുള്ള സാങ്കേതിക വിദ്യയും സാങ്കേതിക വിദഗ്ധരെയും കേരളത്തിലേക്ക് കൊണ്ട് വരും. സമഗ്രമായ വ്യവസായ നയം സംരംഭക വര്‍ഷം പദ്ധതിക്കും ഊര്‍ജം പകരും.