കേന്ദ്ര ബജറ്റ് നിരാശാജനകമെന്ന് മുഖ്യമന്ത്രി
Send us your feedback to audioarticles@vaarta.com
കേന്ദ്ര ധനമന്ത്രി നിർമല സീതാരാമൻ പാർലമെന്റിൽ അവതരിപ്പിച്ച ബജറ്റ് നിരാശജനകമെന്നു മുഖ്യമന്ത്രി പിണറായി വിജയൻ അഭിപ്രായപ്പെട്ടു. കേരളത്തിൻ്റെ ദീർഘകാല ആവശ്യമായ ഓൾ ഇന്ത്യ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കൽ സയൻസ് ഉൾപ്പെടുത്താത്തതും, കേരളത്തിൻ്റെ റെയിൽ വികസനത്തിനായുള്ള പരാമർശങ്ങളൊന്നും ഉൾപ്പെടുത്താത്തതുമാണ് ബജറ്റ് പ്രസംഗമെന്നും മുഖ്യമന്ത്രി പ്രതികരിച്ചു. അതി സമ്പന്നരുടെമേൽ ന്യായമായും ചുമത്തേണ്ട നികുതി ചുമത്താനുള്ള നടപടികൾ ഒന്നുംതന്നെ കേന്ദ്ര സർക്കാരിൽ നിന്ന് ഉണ്ടായിട്ടില്ല. മഹാത്മാഗാന്ധി ദേശീയ തൊഴിലുറപ്പു പദ്ധതിക്ക് 2021-22 സാമ്പത്തിക വർഷം 98,467.85 കോടി രൂപയാണ് ചെലവിട്ടത്. 2022-23 ലെ പുതുക്കിയ കണക്കുകൾ പ്രകാരം 89,400 കോടി രൂപയാണ്.
സമൂഹത്തിൽ താഴെ തട്ടിലുള്ളവരെ പ്രതികൂലമായി ബാധിക്കുമെന്നും പ്രാദേശിക സമതുലിതാവസ്ഥ പാലിക്കാത്ത സമീപനമാണ് ബജറ്റിലേത് എന്നും മന്ത്രി പറഞ്ഞു. വായ്പാ പരിധി ഉയര്‍ത്തണമമെന്ന ആവശ്യവും പരിഗണിക്കപ്പെട്ടില്ല. മൂലധന ചെലവിനായി നല്‍കുന്ന പലിശരഹിത വായ്പ തുടരാനുള്ള തീരുമാനം ആശ്വാസമാണെങ്കിലും അതിന് നിബന്ധനകള്‍ ഏര്‍പ്പെടുത്തുന്നതിനെ കേരളം എതിര്‍ക്കുകയാണുണ്ടായത്. ആരോഗ്യ മേഖലയിലെ കേന്ദ്ര പദ്ധതികളുടെ വിഹിതത്തിലും കുറവുണ്ട്. ഭക്ഷ്യസുരക്ഷ, വിളസംഭരണം എന്നിവയുടെ വിഹിതവും വെട്ടിക്കുറച്ചു. ഏതൊക്കെയാണെന്ന് വിശദമായി പരിശോധിച്ച് കേരളത്തിന് പ്രയോജനകമാകുന്നവ ഏതൊക്കെയാണെന്ന് കണ്ടെത്തി അവ പരമാവധി വിനിയോഗം ചെയ്യാനുള്ള എല്ലാ നടപടികളും സംസ്ഥാന സർക്കാർ സ്വീകരിക്കുമെന്ന് മുഖ്യമന്ത്രി വ്യക്തമാക്കി.
Follow us on Google News and stay updated with the latest!
-
Riyan Arjun
Contact at support@indiaglitz.com
Comments