കെ ഫോൺ പദ്ധതി മുഖ്യമന്ത്രി ഉദ്ഘാടനം ചെയ്തു

  • IndiaGlitz, [Tuesday,June 06 2023]

സംസ്ഥാന സർക്കാരിൻ്റെ കേരള ഫൈബർ ഒപ്റ്റിക് നെറ്റ്​വർക്ക് (കെ ഫോൺ) പദ്ധതി മുഖ്യമന്ത്രി പിണറായി വിജയൻ ഇന്നലെ ഉദ്ഘാടനം ചെയ്തു. നിയമസഭാ മന്ദിരത്തിലെ ആർ.ശങ്കരനാരായണൻ തമ്പി ഹാളിലാണ് ഉദ്ഘാടനം. മന്ത്രിമാരായ കെ.എൻ. ബാലഗോപാൽ കെ ഫോൺ കൊമേഴ്സ്യൽ വെബ് പേജും എം.ബി.രാജേഷ് മൊബൈൽ ആപ്ലിക്കേഷനും ലോഞ്ച് ചെയ്തു. മന്ത്രി കെ.കൃഷ്ണൻകുട്ടി കെ ഫോൺ മോഡം പ്രകാശിപ്പിച്ചു. 9000 വീടുകൾക്ക് ഇപ്പോൾ കണക്ഷൻ നൽകി. 17,412 സർക്കാർ ഓഫീസുകളിലും കണക്ഷൻ നൽകി.

വാഗ്ദാനങ്ങൾ നടപ്പാക്കുക എന്നത് ഉത്തരവാദിത്തമുള്ള സർക്കാരിൻ്റെ ചുമതലയാണ്. എല്ലാവരും റിയൽ കേരള സ്റ്റോറിയുടെ ഭാഗമാകുന്നുവെന്ന് സർക്കാർ ഉറപ്പുവരുത്തുമെന്നും അദ്ദേഹം പറഞ്ഞു. കെ ഫോൺ പദ്ധതി നാടിനു സമർപ്പിച്ച് സംസാരിക്കുകയായിരുന്നു മുഖ്യമന്ത്രി. സർക്കാരിൻ്റെ ജനകീയ ബദലാണ് കെ ഫോൺ എന്നും മുഖ്യമന്ത്രി പറഞ്ഞു. വികസന രംഗത്ത് സംസ്ഥാന സര്‍ക്കാര്‍ കൈവരിച്ചു കൊണ്ടിരിക്കുന്ന സമാനതക ഇല്ലാത്ത മുന്നേറ്റത്തിൻ്റെ ഏറ്റവും ഒടുവിലത്തെ ഉദാഹരണമാണ് കെഫോണ്‍ പദ്ധതിയെന്നു സഹകരണ രജിസ്ട്രേഷന്‍ വകുപ്പു മന്ത്രി വി.എന്‍. വാസവന്‍ പറഞ്ഞു. കെഎസ്ഇബിയും (കേരള സ്റ്റേറ്റ് ഇലക്ട്രിസിറ്റി ബോർഡ്) കെഎസ്ഐടിഐഎലും (കേരള സ്റ്റേറ്റ് ഐടി ഇൻഫ്രാസ്ട്രക്ചർ ലിമിറ്റഡ്) ചേർന്ന് നടപ്പാക്കുന്ന പദ്ധതിക്ക് 2022 ജൂലൈയിലാണ് അടിസ്ഥാന സൗകര്യ സേവനങ്ങൾ നൽകുന്നതിന് ആവശ്യമായ ഇൻഫ്രാസ്ട്രക്ചർ പ്രൊവൈഡർ കാറ്റഗറി 1 ലൈസൻസ് ലഭിച്ചത്. പിന്നീട് ഇന്റർനെറ്റ് സർവീസ് പ്രൊവൈഡർ ലൈസൻസും ലഭിച്ചു.

More News

ഒഡീഷ ട്രെയിൻ ദുരന്തം: തിരിച്ചറിയാത്ത മൃതദേഹങ്ങൾ സൂക്ഷിക്കാൻ ശീതീകരിച്ച കണ്ടെയ്നറുകൾ സജ്ജമാക്കും

ഒഡീഷ ട്രെയിൻ ദുരന്തം: തിരിച്ചറിയാത്ത മൃതദേഹങ്ങൾ സൂക്ഷിക്കാൻ ശീതീകരിച്ച കണ്ടെയ്നറുകൾ സജ്ജമാക്കും

കൊല്ലം സുധിയുടെ സംസ്കാരം ഇന്ന് ഉച്ചക്ക്

കൊല്ലം സുധിയുടെ സംസ്കാരം ഇന്ന് ഉച്ചക്ക്

മികച്ച ആഭ്യന്തരമന്ത്രി കോടിയേരി: മുന്‍ ഡിജിപി ബി.സന്ധ്യ

മികച്ച ആഭ്യന്തരമന്ത്രി കോടിയേരി: മുന്‍ ഡിജിപി ബി.സന്ധ്യ

'ചാട്ടുളി' ഫസ്റ്റ് ലുക്ക് പോസ്റ്റർ പുറത്തിറങ്ങി

'ചാട്ടുളി' ഫസ്റ്റ് ലുക്ക് പോസ്റ്റർ പുറത്തിറങ്ങി

സ്കൂളുകൾക്ക് ശനിയാഴ്ച പ്രവൃത്തി ദിനം; വി. ശിവൻ കുട്ടി

സ്കൂളുകൾക്ക് ശനിയാഴ്ച പ്രവൃത്തി ദിനം; വി. ശിവൻ കുട്ടി