മുഖ്യമന്ത്രിയും ഡോക്ടർമാരുമായുള്ള അനുരഞ്ജന ചർച്ച നടത്തി

  • IndiaGlitz, [Thursday,May 11 2023]

ആരോഗ്യ പ്രവർത്തകരുടെ സുരക്ഷ ഉറപ്പാക്കുന്നതുമായി ബന്ധപ്പെട്ട് ഡോക്ടര്‍മാരുടെ സംഘടനാ പ്രതിനിധികള്‍ മുഖ്യമന്ത്രി പിണറായി വിജയനുമായി കൂടിക്കാഴ്ച നടത്തി. ആരോഗ്യ വകുപ്പ് മന്ത്രി, ചീഫ് സെക്രട്ടറി, ആഭ്യന്തരസെക്രട്ടറി, ആരോഗ്യ വകുപ്പ് സെക്രട്ടറി, നിയമ സെക്രട്ടറി, മെഡിക്കൽ വിദ്യാഭ്യാസ ഡയറക്‌ടർ, സംസ്ഥാന പോലീസ് മേധാവി, എ ഡി ജി പിമാർ, ബന്ധപ്പെട്ട മറ്റ് വകുപ്പ് തലവന്മാർ എന്നിവരുമായി പ്രത്യേകം പ്രത്യേകമായാണ് ഡോക്ടര്‍മാരുടെ സംഘടനാ പ്രതിനിധികള്‍ കൂടിക്കാഴ്ച നടത്തിയത്.

നിയമ നിർമ്മാണം അടക്കമുള്ള വിഷയങ്ങൾ യോഗത്തിൽ ചർച്ച ചെയ്യും. ഇന്ന് ഉച്ചയ്ക്ക് 3.30ന് മുഖ്യമന്ത്രിയുടെ കോൺഫറൻസ് ഹാളിലാണ് യോഗം വെച്ചത്. നിലവില്‍ ഡോക്ടര്‍മാരുടെ സമരം തുടരും. മുഖ്യമന്ത്രി വിളിച്ച ഉന്നതതല യോഗത്തിന് ശേഷം വൈകിട്ടോടുകൂടി ഐഎംഎയുടെ സംസ്ഥാന കൗണ്‍സില്‍ യോഗം ചേരും. ഇതിലാകും സമരത്തിന്റെ ഭാവി തീരുമാനിക്കുക. ഡോക്ടർ വന്ദന ദാസിന്റെ കൊലപാതകത്തിൽ ഡോക്ടർമാരിൽ നിന്നും പൊതു സമൂഹത്തിൽ നിന്നും കടുത്ത പ്രതിഷേധമാണ് ഉയരുന്നത്. പൊലീസിന്റെ വീഴ്ചയാണ് കൊലപാതകത്തിനു കാരണമെന്ന ആരോപണവും ശക്തമാണ്.

More News

'മറുനാടൻ മലയാളി' ക്കെതിരെ നിയമ നടപടി സ്വീകരിക്കും: പൃഥ്വിരാജ്

'മറുനാടൻ മലയാളി' ക്കെതിരെ നിയമ നടപടി സ്വീകരിക്കും: പൃഥ്വിരാജ്

നടി ഗൗരി കിഷനും പോലീസുകാരും തമ്മില്‍ വാക്കുതര്‍ക്കം

നടി ഗൗരി കിഷനും പോലീസുകാരും തമ്മില്‍ വാക്കുതര്‍ക്കം

വന്ദന കൊലപാതകം: പോലീസുകാർക്കെതിരെ കടുത്ത വിമർശനവുമായി സുരേഷ് ഗോപി

വന്ദന കൊലപാതകം: പോലീസുകാർക്കെതിരെ കടുത്ത വിമർശനവുമായി സുരേഷ് ഗോപി

ജൂഡ് ആന്റെണിക്കു മറുപടിയുമായി നടൻ ആന്റണി പെപ്പേ

ജൂഡ് ആന്റെണിക്കു മറുപടിയുമായി നടൻ ആന്റണി പെപ്പേ

എ ഐ ക്യാമറ: നിയമ ലംഘനങ്ങള്‍ക്ക് ജൂണ്‍ 5 മുതല്‍ പിഴ

എ ഐ ക്യാമറ: നിയമ ലംഘനങ്ങള്‍ക്ക് ജൂണ്‍ 5 മുതല്‍ പിഴ