ഓടിക്കൊണ്ടിരുന്ന കാറിനു തീപിടിച്ചു: ഗർഭിണിയും ഭർത്താവും മരിച്ചു
Send us your feedback to audioarticles@vaarta.com
കണ്ണൂർ ജില്ലാ ആശുപത്രിക്കു സമീപം ഓടിക്കൊണ്ടിരുന്ന കാറിനു തീപിടിച്ച് ഗർഭിണിയും ഭർത്താവും മരിച്ചു. ഇന്നു രാവിലെയാണ് അപകടം നടന്നത്. ഗര്‍ഭിണിയായ റീഷയെ ആശുപത്രിയിലേക്കു കൊണ്ടു പോവുകയായിരുന്നു. കുറ്റ്യാട്ടൂർ കാരാറമ്പ് സ്വദേശികളായ പ്രജിത്ത് (32), ഭാര്യ റീഷ(26) എന്നിവരാണ് മരിച്ചത്. ഇവർ കാറിൻ്റെ മുൻസീറ്റിലായിരുന്നു. കാറിൻ്റെ പിൻസീറ്റിൽ ഉണ്ടായിരുന്ന കുട്ടി ഉൾപ്പെടെ 4 പേർ രക്ഷപ്പെട്ടു. പ്രജിത്താണ് വാഹനം ഓടിച്ചിരുന്നതെന്നാണ് നാട്ടുകാര്‍ പറഞ്ഞത്. തീ പടര്‍ന്നത് കണ്ടതോടെ പ്രജിത്ത് തന്നെയാണ് പിന്നിലെ ഡോര്‍ തുറന്നു കൊടുത്തത്. എന്നാല്‍ പിന്നീട് മുന്‍വശത്തെ ഡോര്‍ തുറക്കാന്‍ കഴിയാതിരുന്നതോടെയാണ് പ്രജിത്തും റീഷയും അഗ്നിക്കിരയായതെന്നു ദൃക്‌സാക്ഷികള്‍ പറഞ്ഞു. പിന്‍സീറ്റില്‍ ഉണ്ടായിരുന്നവരുടെ പരിക്ക് ഗുരുതരമല്ലെന്ന് സിറ്റി പൊലീസ് കമ്മീഷണര്‍ അജിത് കുമാര്‍ പറഞ്ഞു. ഷോർട്ട് സർക്യൂട്ടാവാം അപകട കാരണമെന്നാണ് പ്രാഥമിക നിഗമനം. കാറിന് രണ്ടുവർഷത്തെ പഴക്കമുണ്ടെന്നാണ് വിവരം. സംഭവത്തിൽ സമഗ്ര അന്വേഷണം നടത്തുമെന്ന് പൊലീസ് അറിയിച്ചു.
Follow us on Google News and stay updated with the latest!
-
Riyan Arjun
Contact at support@indiaglitz.com
Comments