ഭാരത് ജോഡോ യാത്ര ഇന്ന് ശ്രീനഗറില്‍ അവസാനിക്കും.

  • IndiaGlitz, [Monday,January 30 2023]

കോൺഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി നയിക്കുന്ന ഭാരത് ജോഡോ യാത്ര ഇന്ന് ശ്രീനഗറില്‍ അവസാനിക്കും. സെപ്തംബര്‍ 7 ന് കന്യാകുമാരിയില്‍ നിന്ന് ആരംഭിച്ച പദയാത്ര 136 ദിവസം കൊണ്ട് 4080 കിലോമീറ്റർ പിന്നിട്ടാണ് ശ്രീനഗറിലെത്തിയത്. 12 സംസ്ഥാനങ്ങളിലും രണ്ട് കേന്ദ്രഭരണ പ്രദേശങ്ങളുമായി 75 ജില്ലകളിലൂടെ പദയാത്ര കടന്നുപോയി. ശ്രീനഗറിലെ പന്ത ചൗക്കില്‍ നിന്ന് ലാല്‍ ചൗക്കിലേക്കാണ് ഇന്നത്തെ യാത്ര. 10 മണിക്ക് ആരംഭിക്കുന്ന യാത്ര 12 മണിക്ക് രാഹുല്‍ ഗാന്ധി ലാല്‍ ചൗക്കില്‍ പതാക ഉയര്‍ത്തുന്നതോടെ സമാപിക്കും. ലാല്‍ ചൗക്കില്‍ ആദ്യമായി ത്രിവര്‍ണ പതാക ഉയര്‍ത്തിയത് രാഹുലിൻ്റെ മുത്തച്ഛനും ഇന്ത്യയുടെ പ്രഥമ പ്രധാനമന്ത്രിയുമായ ജവഹര്‍ലാല്‍ നെഹ്രുവായിരുന്നു.

ത്രിതല സുരക്ഷയാണ് രാഹുല്‍ ഗാന്ധിക്കായി ഒരുക്കിയിരിക്കുന്നത്. ജമ്മു കശ്മീർ പി സി സി ഓഫീസിൽ രാവിലെ പത്ത് മണിക്ക് കോൺഗ്രസ് അധ്യക്ഷൻ മല്ലികാർജ്ജുൻ ഖർഗെ പതാക ഉയർത്തും. പതിനൊന്ന് മണിക്ക് സമാപന സമ്മേളനം തുടങ്ങും. രണ്ട് മണി വരെ നീളുന്ന സമ്മേളനത്തിൽ 11 പ്രതിപക്ഷ പാർട്ടികൾ പങ്കെടുക്കും. ശേര്‍ എ ക്രിക്കറ്റ് സ്റ്റേഡിയത്തിലാണ് സമാപന സമ്മേളനം. നിരവധി രാഷ്ട്രീയ മൂഹൂർത്തങ്ങള്‍ക്കൊപ്പം തന്നെ വിവാദവും നിറഞ്ഞതായിരുന്നു യാത്ര.

More News

കോപ്പിയടി വിവാദം: ചിന്താ ജെറോമിനെതിരെ പരാതി

കോപ്പിയടി വിവാദം: ചിന്താ ജെറോമിനെതിരെ പരാതി

ഡിയര്‍ വാപ്പിയുടെ ട്രെയിലര്‍ ലോഞ്ച് ലുലു മാളില്‍ നടന്നു

വാപ്പിയും മകളുമായി ലാലും അനഘയും: ഡിയര്‍ വാപ്പിയുടെ ട്രെയിലര്‍ ലോഞ്ച് ലുലു മാളില്‍ നടന്നു

ഒഡീഷ ആരോഗ്യ മന്ത്രി നബ കിഷോര്‍ ദാസ് കൊല്ലപ്പെട്ടു

ഒഡീഷ ആരോഗ്യ മന്ത്രി നബ കിഷോര്‍ ദാസ് കൊല്ലപ്പെട്ടു

വിജയ് യേശുദാസിനെ നായകനാക്കി പ്ലസ് വണ്‍ വിദ്യാർത്ഥിനി സംവിധായികയാകുന്നു

വിജയ് യേശുദാസിനെ നായകനാക്കി പ്ലസ് വണ്‍ വിദ്യാർത്ഥിനി സംവിധായികയാകുന്നു

ധ്യാന്‍ ശ്രീനിവാസനുമായുള്ള അഭിമുഖത്തിനു ശേഷം വിമർശനങ്ങൾ നേരിടേണ്ടി വന്നു: വൈഗ റോസ്

ധ്യാന്‍ ശ്രീനിവാസനുമായുള്ള അഭിമുഖത്തിനു ശേഷം വിമർശനങ്ങൾ നേരിടേണ്ടി വന്നു: വൈഗ റോസ്