ഷെയിന്‍ നിഗത്തിന് എതിരെയുള്ള വിലക്ക് പിൻവലിച്ചു
Send us your feedback to audioarticles@vaarta.com
അച്ചടക്കമില്ലായ്മയുടെ പേരിൽ ചലച്ചിത്ര താരം ഷെയ്ൻ നിഗമിന് നിർമാതാക്കളുടെ സംഘടന ഏർപ്പെടുത്തിയിരുന്ന വിലക്ക് പിൻവലിച്ചു. താരസംഘടനയായ 'അമ്മ' ഇടപെട്ടാണ് ഷെയ്ൻ നിഗവും നിര്‍മാതാക്കളും തമ്മിലുള്ള തര്‍ക്കം പരിഹരിച്ചത്. നടൻ ശ്രീനാഥ് ഭാസിയുടെ അംഗത്വത്തിൽ ഇന്ന് തീരുമാനമെടുക്കും. നേരത്തെ, ശ്രീനാഥ് ഭാസിയുമായി സഹകരിക്കില്ലെന്ന് ചലച്ചിത്ര സംഘടനകൾ പ്രഖ്യാപിച്ചതിന് പിന്നാലെയായിരുന്നു നടൻ താര സംഘടനയായ ‘അമ്മ’യിൽ അംഗത്വം നേടാൻ അപേക്ഷ സമർപ്പിച്ചത്.
ആര്‍ട്ടിസ്റ്റുകള്‍ക്കും സാങ്കേതിക പ്രവര്‍ത്തകര്‍ക്കും നിര്‍മാതാക്കള്‍ക്കും നിരവധി ബുദ്ധിമുട്ടുകള്‍ ശ്രീനാഥ് ഭാസിയും ഷെയ്ൻ നിഗവും ഉണ്ടാക്കിയതിനെ തുടർന്നാണ് നിര്‍മാതാക്കളുടെ സംഘടന ഇവർക്കെതിരെ നടപടി എടുത്തത്.പരാതികളുടെ അടിസ്ഥാനത്തിലാണ് നടപടിയെന്നും സംഘടന വ്യക്തമാക്കിയിരുന്നു. സോഫിയ പോൾ നിർമിക്കുന്ന ചിത്രം 'ആർഡിഎക്സി'ന്റെ സെറ്റിൽ ബഹളമുണ്ടാക്കിയെന്നും ചിത്രത്തിന്റെ തിരക്കഥയിൽ തിരുത്തൽ വേണമെന്ന് ആവശ്യപ്പെട്ട് ഷൂട്ടിംഗ് അലങ്കോലമാക്കി എന്നുമാണ് ഷെയ്നിനെതിരായ പരാതി. പ്രൊമോഷന് വര്ക്കുകകളിലോ ഡബ്ബിംഗിലോ കൃത്യമായി ഷെയ്ന് നിഗം പങ്കെടുക്കുന്നില്ല എന്ന പരാതിയും ഷെയ്ന് നിഗത്തിന് എതിരെ ഉന്നയിച്ചിരുന്നു.
Follow us on Google News and stay updated with the latest!
-
Riyan Arjun
Contact at support@indiaglitz.com
Comments