ഷെയിന്‍ നിഗത്തിന് എതിരെയുള്ള വിലക്ക് പിൻവലിച്ചു

  • IndiaGlitz, [Saturday,June 24 2023]

അ​ച്ച​ട​ക്ക​മി​ല്ലാ​യ്മ​യു​ടെ പേ​രി​ൽ ച​ല​ച്ചി​ത്ര താ​രം ഷെ​യ്ൻ നി​ഗ​മി​ന് നി​ർ​മാ​താ​ക്ക​ളു​ടെ സം​ഘ​ട​ന ഏ​ർ​പ്പെ​ടു​ത്തി​യി​രു​ന്ന വി​ല​ക്ക് പി​ൻ​വ​ലി​ച്ചു. താ​ര​സം​ഘ​ട​ന​യാ​യ 'അ​മ്മ' ഇ​ട​പെ​ട്ടാ​ണ് ഷെ​യ്ൻ നി​ഗ​വും നി​ര്‍​മാ​താ​ക്ക​ളും തമ്മി​ലു​ള്ള ത​ര്‍​ക്കം പ​രി​ഹ​രി​ച്ച​ത്. നടൻ ശ്രീനാഥ് ഭാസിയുടെ അംഗത്വത്തിൽ ഇന്ന് തീരുമാനമെടുക്കും. നേരത്തെ, ശ്രീനാഥ് ഭാസിയുമായി സഹകരിക്കില്ലെന്ന് ചലച്ചിത്ര സംഘടനകൾ പ്രഖ്യാപിച്ചതിന് പിന്നാലെയായിരുന്നു നടൻ താര സംഘടനയായ ‘അമ്മ’യിൽ അംഗത്വം നേടാൻ അപേക്ഷ സമർപ്പിച്ചത്.

ആ​ര്‍​ട്ടി​സ്റ്റു​ക​ള്‍​ക്കും സാ​ങ്കേ​തി​ക പ്ര​വ​ര്‍​ത്ത​ക​ര്‍ക്കും നി​ര്‍​മാ​താ​ക്ക​ള്‍​ക്കും നി​ര​വ​ധി ബു​ദ്ധി​മു​ട്ടു​ക​ള്‍ ശ്രീ​നാ​ഥ് ഭാ​സി​യും ഷെ​യ്ൻ നി​ഗ​വും ഉ​ണ്ടാ​ക്കി​യ​തി​നെ​ തുട​ർ​ന്നാ​ണ് നി​ര്‍​മാ​താ​ക്ക​ളു​ടെ സം​ഘ​ട​ന ഇ​വ​ർ​ക്കെ​തി​രെ നടപടി എ​ടു​ത്ത​ത്.പ​രാ​തി​ക​ളു​ടെ അ​ടി​സ്ഥാ​ന​ത്തി​ലാ​ണ് ന​ട​പ​ടി​യെ​ന്നും സം​ഘ​ട​ന വ്യ​ക്ത​മാ​ക്കി​യി​രു​ന്നു. സോഫി​യ പോ​ൾ നി​ർ​മി​ക്കു​ന്ന ചി​ത്രം 'ആ​ർ​ഡി​എ​ക്സി'​ന്‍റെ സെ​റ്റി​ൽ ബ​ഹ​ള​മു​ണ്ടാ​ക്കി​യെ​ന്നും ചി​ത്ര​ത്തി​ന്‍റെ തി​ര​ക്ക​ഥ​യി​ൽ തി​രു​ത്ത​ൽ വേ​ണ​മെ​ന്ന് ആ​വ​ശ്യ​പ്പെ​ട്ട് ഷൂ​ട്ടിം​ഗ് അ​ല​ങ്കോ​ല​മാ​ക്കി​ എന്നു​മാ​ണ് ഷെ​യ്നി​നെ​തി​രാ​യ പരാ​തി. പ്രൊമോഷന്‍ വര്‍ക്കുകകളിലോ ഡബ്ബിംഗിലോ കൃത്യമായി ഷെയ്ന്‍ നിഗം പങ്കെടുക്കുന്നില്ല എന്ന പരാതിയും ഷെയ്ന്‍ നിഗത്തിന് എതിരെ ഉന്നയിച്ചിരുന്നു.