ബാലണ്‍ ഡി ഓര്‍ അന്തിമ പട്ടിക പ്രസിദ്ധീകരിച്ചു

ഫ്രഞ്ച് മാഗസിൻ ഫ്രാൻസ് ഫുട്ബോൾ 2023 ലെ പുരുഷ ബാലൺ ഡി ഓർ, വനിതകളുടെ ബാലൺ ഡി ഓർ എന്നിവയ്ക്കുള്ള നോമിനികളുടെ പട്ടിക പ്രസിദ്ധീകരിച്ചു. അര്‍ജന്റീന സൂപ്പര്‍ താരം ലയണല്‍ മെസി, മാഞ്ചസ്റ്റര്‍ സിറ്റിയുടെ നോര്‍വീജിയന്‍ സ്ട്രൈക്കര്‍ എര്‍ലിങ് ഹാലണ്ട്, ഫ്രാന്‍സിൻ്റെ കിലിയന്‍ എംബാപ്പെ, കരീം ബെന്‍സിമ തുടങ്ങിയവര്‍ തമ്മിലാണ് കടുത്ത മത്സരം. 2022 ല്‍ അര്‍ജന്റീനയെ ലോക കപ്പ് കിരീടത്തിലേക്ക് നയിച്ച മെസി ഏഴ് തവണ ബാലണ്‍ ഡി ഓര്‍ ജേതാവാണ്.

2022ലെ ജേതാവാണ് കരിം ബെന്‍സെമ. പോർച്ചുഗീസ് സൂപ്പർ താരം ക്രിസ്റ്റ്യാനോ റൊണാൾഡോ പട്ടികയിൽ ഇടംപിടിച്ചില്ല. പുരസ്‌കാരം ഒക്‌റ്റോബര്‍ മുപ്പതിന് പ്രഖ്യാപിക്കും. ഫ്രഞ്ച്‌ മാഗസിനായ ഫ്രാൻസ്‌ ഫുട്‌ബോളാണ്‌ ബാലൻ ഡി ഓർ നൽകുന്നത്‌. ഏഴ് തവണ ബാലണ്‍ ഡി ഓര്‍ ജേതാവായ മെസ്സിക്ക് തന്നെയാണ് ഇത്തവണ ഏറ്റവും കൂടുതല്‍ സാധ്യത കല്‍പ്പിക്കപ്പെടുന്നത്. ഖത്തറില്‍ അര്‍ജന്റീനയെ ലോക കപ്പ് വിജയത്തിലേക്ക് നയിച്ച പ്രകടനം തന്നെയാണ് താരത്തിന് കരുത്ത് ആകുന്നത്. ചെല്‍സിയുടെ സാം കെര്‍, മില്ലി ബ്രൈറ്റ്, കഴിഞ്ഞ മാസം സ്പെയ്നിനൊപ്പം വനിതാ ലോക കപ്പ് നേടിയ ബാഴ്സലോണയുടെ ഐറ്റാന ബോണ്‍മറ്റിയും വനിതകളുടെ 30 അംഗ പട്ടികയില്‍ ഉള്‍പ്പെട്ടിട്ടുണ്ട്.

More News

ആലുവ പീഡനം; പ്രതിയെ ഇന്ന് കോടതിയിൽ ഹാജരാക്കും

ആലുവ പീഡനം; പ്രതിയെ ഇന്ന് കോടതിയിൽ ഹാജരാക്കും

പിറന്നാൾ ദിനത്തിൽ മമ്മൂട്ടിയുടെ 'കണ്ണൂർ സ്‌ക്വാഡ്' ട്രയ്ലർ റിലീസായി

പിറന്നാൾ ദിനത്തിൽ മമ്മൂട്ടിയുടെ 'കണ്ണൂർ സ്‌ക്വാഡ്' ട്രയ്ലർ റിലീസായി

പുതുപ്പള്ളി വോട്ടെണ്ണൽ; യുഡിഎഫ് സ്ഥാനാർഥി ചാണ്ടി ഉമ്മന് വൻ ലീഡ്

പുതുപ്പള്ളി വോട്ടെണ്ണൽ; യുഡിഎഫ് സ്ഥാനാർഥി ചാണ്ടി ഉമ്മന് വൻ ലീഡ്

ബ്യൂട്ടിഫുൾ 2 ചിത്രീകരണത്തിന് ഒരുങ്ങുന്നു

ബ്യൂട്ടിഫുൾ 2 ചിത്രീകരണത്തിന് ഒരുങ്ങുന്നു

ധ്യാൻ ശ്രീനിവാസൻ ചിത്രം 'ചീനട്രോഫി'; ഫസ്റ്റ് ലുക്ക് പോസ്റ്റർ പുറത്ത്

ധ്യാൻ ശ്രീനിവാസൻ ചിത്രം 'ചീനട്രോഫി'; ഫസ്റ്റ് ലുക്ക് പോസ്റ്റർ പുറത്ത്