ഏഷ്യാ കപ്പ് യോഗ്യതാ തിരഞ്ഞെടുപ്പു നടന്നത് ജ്യോതിഷപ്രകാരം
Send us your feedback to audioarticles@vaarta.com
ഏഷ്യന്‍ കപ്പ് യോഗ്യതാ മത്സരത്തിനുള്ള ഇന്ത്യന്‍ ഫുട്‌ബോള്‍ ടീമിനെ തിരഞ്ഞെടുക്കാന്‍ പരിശീലകന്‍ ഇഗോര്‍ സ്റ്റിമാച്ച് ജ്യോതിഷിയുടെ സഹായം തേടിയതായി റിപ്പോര്‍ട്ട്. ഓരോ കളിക്കാരുടെയും പേരും മറ്റു വിവരങ്ങളും സ്റ്റിമാക് ജ്യോതിഷിക്ക് കൈമാറുകയും ഇവരിൽ ഓരോരുത്തരെയും വിലയിരുത്താൻ പറയുകയും ചെയ്തിരുന്നുവെന്നും, കൊല്‍ക്കത്തയില്‍ നടന്ന നിര്‍ണായക ഏഷ്യന്‍ കപ്പ് യോഗ്യതാ മത്സരത്തില്‍ ഇന്ത്യ അഫ്ഗാനിസ്ഥാനെ നേരിടുന്നതിന് 48 മണിക്കൂര്‍ മുമ്പായിരുന്നു ഇതെന്നും എഐഎഫ്എഫ് ഉന്നത ഉദ്യോഗസ്ഥന്‍ വ്യക്തമാക്കി.
ലിസ്റ്റില്‍ സ്റ്റിമാക്ക് ഗെയിമിന് സാധ്യതയുള്ള 11 പേരുടെ പേരുകള്‍ നല്‍കിയിരുന്നു, ഫോമിലല്ലാത്തതും പരുക്കിൻ്റെ പിടിയിലുമായ ഇന്ത്യയ്ക്ക് അഭിമാനകരമായ കോണ്ടിനെന്റല്‍ ചാമ്പ്യന്‍ഷിപ്പിനുള്ള മത്സരത്തില്‍ തുടരാന്‍ വിജയം അനിവാര്യമായിരുന്നു. മണിക്കൂറുകള്‍ക്കുള്ളില്‍, ജ്യോതിഷി ഓരോതുത്തരുടെയും പേരുകളിലെ അഭിപ്രായം പറഞ്ഞു. നല്ലത്, വളരെ നന്നായി ചെയ്യാന്‍ കഴിയും, അമിത ആത്മ വിശ്വാസം ഒഴിവാക്കേണ്ടതുണ്ട്, ശരാശരിക്ക് താഴെയുള്ള ദിവസം, അയാള്‍ക്ക് വളരെ നല്ല ദിവസം, പക്ഷേ ആക്രമണോത്സുകതയെ മറികടക്കാം, നല്ല ദിവസമല്ല ഇങ്ങനെ ആയിരുന്നു അവ.
Follow us on Google News and stay updated with the latest!
Comments