വേഗപരിധി കുറച്ചുകൊണ്ട് അപകടങ്ങൾ കുറക്കുകയാണ് ലക്ഷ്യം: മന്ത്രി ആന്റണി രാജു
- IndiaGlitz, [Thursday,June 15 2023]
ഇരു ചക്രവാഹനങ്ങളുടെ വേഗപരിധി 70 കിലോ മീറ്ററിൽ നിന്ന് 60 ആയി കുറച്ചു. ഈ വേഗപരിധി ജൂലായ് ഒന്നു മുതൽ നിലവിൽ വരുമെന്ന് ഗതാഗത വകുപ്പ് മന്ത്രി ആന്റണി രാജു പറഞ്ഞു. ഇരുചക്ര വാഹനങ്ങളുടെ അപകട നിരക്ക് ഉയരുന്നതിനാലാണ് വേഗപരിധി കുറച്ചത്, വേഗപരിധി വർദ്ധിപ്പിക്കണമെന്നത് നേരത്തെയുള്ള ആവശ്യമായിരുന്നു. റോഡുകളിൽ വേഗപരിധി ബോർഡ് പ്രദർശിപ്പിക്കുമെന്നും ഇതിൻ്റെ യോഗം അടുത്തയാഴ്ച ചേരുമെന്നും മന്ത്രി പറഞ്ഞു.
നഗരസഭ കോർപറേഷൻ പ്രദേശങ്ങൾ, സംസ്ഥാന പാതകൾ, മറ്റു പാതകൾ എന്നിവിടങ്ങളിൽ 50 കിലോമീറ്ററാണ് ഇരുചക്ര വാഹനങ്ങൾക്കുള്ള വേഗപരിധി. വിദ്യാഭ്യാസ സ്ഥാപനങ്ങളുടെ അരികെ 30, മലമ്പാതകൾ 45 എന്നിങ്ങനെയും ദേശീയപാതയിൽ 60 കിലോമീറ്ററുമായിരുന്നു അനുവദിച്ചിരുന്ന പരമാവധി വേഗം. വേഗപരിധി കുറച്ചത് കൊണ്ട് അപകടങ്ങള്‍ കുറക്കുകയാണ് ലക്ഷ്യം. ദേശീയ വിജ്ഞാപനത്തോട് ചേര്‍ന്നു നില്ക്കുന്ന തീരുമാനമാണ്. ഭേദഗതി വരുത്തണമെന്ന് തോന്നിയാല്‍ മാത്രം മാറ്റം വരുത്തും. റോഡുകളില്‍ വലിയ മാറ്റം ഉണ്ടായി. ഇതെല്ലാം പരിശോധിച്ച് തന്നെയാണ് തീരുമാനമെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു.