ഇന്ത്യന്‍ പ്രീമിയര്‍ ലീഗിൻ്റെ 16-ാം സീസണിന് നാളെ തുടക്കം
- IndiaGlitz, [Thursday,March 30 2023] Sports News
ഐപിഎല്‍ (IPL 2023) എന്നറിയപ്പെടുന്ന ഇന്ത്യന്‍ പ്രീമിയര്‍ ലീഗിൻ്റെ 16-ാം പതിപ്പ് മാര്‍ച്ച് 31 ന് അഹമ്മദാബാദിലെ നരേന്ദ്ര മോദി സ്റ്റേഡിയത്തില്‍ ഗംഭീരമായ പരിപാടികളോടെ നാളെ ആരംഭിക്കും. ഐപിഎല്‍ 2023 ഇതുവരെയുള്ള ഏറ്റവും വലിയ ഒന്നായിരിക്കുമെന്നാണ് ബിസിസിഐ വാഗ്ദാനം ചെയ്യുന്നത്. 74 മത്സരങ്ങളില്‍ 10 ടീമുകള്‍ പരസ്പരം കളിക്കും. വൈകിട്ട് 7.30ന് ആരംഭിക്കുന്ന മത്സരത്തിന് മുന്‍പായിട്ടായിരിക്കും ഉദ്ഘാടന ചടങ്ങുകള്‍. ഐപിഎൽ 2023 ൻ്റെ ആദ്യ മത്സരം മാർച്ച് 31ന് വെള്ളിയാഴ്ച നിലവിലെ ചാമ്പ്യന്മാരായ ഗുജറാത്ത് ടൈറ്റൻസും (ജിടി) എം എസ് ധോണി നയിക്കുന്ന, നാല് തവണ കിരീടം നേടിയ ചെന്നൈ സൂപ്പർ കിംഗ്സ് (സിഎസ്കെ) തമ്മിലാണ്.
അവസാന സീസണിലെ റണ്ണറപ്പുകളായ രാജസ്ഥാന്‍ റോയല്‍സ് ഇത്തവണ വലിയ പ്രതീക്ഷയിലാണ്. അവസാന സീസണില്‍ നഷ്ടപ്പെട്ട കിരീടം ഇത്തവണ തിരിച്ചുപിടിക്കാമെന്ന പ്രതീക്ഷയിലാണ് രാജസ്ഥാന്‍ റോയല്‍സ്. സഞ്ജു സാംസണ്‍, യശ്വസി ജയ്‌സ്വാള്‍, ഷിംറോന്‍ ഹെറ്റ്‌മെയര്‍, ട്രന്റ് ബോള്‍ട്ട്, യുസ് വേന്ദ്ര ചഹാല്‍, ആര്‍ അശ്വിന്‍ തുടങ്ങിയ വമ്പന്മാരെല്ലാം ഇത്തവണയും രാജസ്ഥാനൊപ്പമുണ്ട്. എംഎസ് ധോണി നയിക്കുന്ന ചെന്നൈ സൂപ്പര്‍ കിങ്‌സ്, ഹര്‍ദിക് പാണ്ഡ്യ നയിക്കുന്ന ഗുജറാത്ത് ടൈറ്റന്‍സ്, കെ എല്‍ രാഹുല്‍ നയിക്കുന്ന ലഖ്‌നൗ സൂപ്പര്‍ ജയ്ന്റ്‌സ്, എയ്ഡന്‍ മാര്‍ക്രം നയിക്കുന്ന സണ്‍റൈസേഴ്‌സ് ഹൈദരാബാദ് എന്നിവരെയാണ് സ്മിത്ത് ടോപ് ഫോറില്‍ ഉള്‍പ്പെടുത്തിയത്. ഹിന്ദി, ഇംഗ്ലീഷ്, തമിഴ്, തെലുങ്ക്, ബംഗാളി, മറാത്തി, മലയാളം, കന്നഡ എന്നീ എട്ട് ഭാഷകളിൽ കവറേജ് നൽകുന്ന സ്റ്റാർ ഇന്ത്യ നെറ്റ്‌വർക്കിൽ ഐപിഎൽ 2023 സംപ്രേക്ഷണം ചെയ്യും.