ജർമൻ അന്താരാഷ്ട്ര ചലച്ചിത്ര മേളയിൽ ഇടം നേടി 'ത തവളയുടെ ത

  • IndiaGlitz, [Tuesday,September 26 2023]

നവാഗതനായ ഫ്രാൻസിസ് ജോസഫ് ജീര തിരക്കഥയെഴുതി സംവിധാനം നിർവ്വഹിക്കുന്ന 'ത തവളയുടെ ത' എന്ന ചിത്രം 28-ാമത് അന്താരാഷ്ട്ര ചലച്ചിത്രോത്സവത്തിലേക്ക് ഔദ്യോഗികമായി തിരഞ്ഞെടുത്തു. കുട്ടികൾക്കും യുവ പ്രേക്ഷകർക്കും വേണ്ടിയുള്ള ഫെസ്റ്റിവലിൽ, ചിത്രത്തിൻ്റെ വേൾഡ് പ്രീമിയർ സെപ്തംബർ 25ന് ജർമ്മനിയിലെ ചെംനിറ്റ്‌സിലെ ഐക്കണിക് സിനിസ്റ്റാർ സിനിമയിൽ നടന്നു. 14 ഇലവൻ സിനിമാസ്, ബിഗ് സ്റ്റോറീസ് മോഷൻ പിക്ചേഴ്‌സ് എന്നിവയുടെ ബാനറിൽ റോഷിത് ലാൽ, ജോൺ പോൾ എന്നിവർ ചേർന്ന് നിർമ്മിച്ച ചിത്രം ബാലു എന്ന കുട്ടിയുടെ ജീവിതത്തിലൂടെയും സ്വപ്നങ്ങളിലൂടെയുമാണ് സഞ്ചരിക്കുന്നത്.

ബാലുവായി മാസ്റ്റർ അൻവിൻ ശ്രീനു വേഷമിടുന്നു. ബാലുവിൻ്റെ അമ്മയായി അനുമോളും, അച്ഛനായി സെന്തിലുമാണ് എത്തുന്നത്. അജിത് കോശി, അനീഷ് ഗോപാൽ, ഹരികൃഷ്ണൻ, സുനിൽ സുഗത, നന്ദൻ ഉണ്ണി, സ്മിത അമ്പു, ജെൻസൺ ആലപ്പാട്ട്, വസുദേവ് പട്രോട്ടം, ജോജി, നെഹല, ശ്രീപദ്, ദക്ഷ് ദർമിക്, ആരവ് വി.പി, ആരുഷി റാം, ജൊഹാൻ ജോജി, ഭവിൻ പി, ആർദ്ര തുടങ്ങിയവരാണ് മറ്റ് അഭിനേതാക്കൾ. ഛായാഗ്രഹണം: ബിപിൻ ബാലകൃഷ്ണൻ, ചിത്ര സംയോജനം: ജിത്ത് ജോഷി, സം​ഗീതം: നിഖിൽ രാജൻ, രമേഷ് കൃഷ്ണൻ, ഗാനരചന: ബീയാർ പ്രസാദ്, ബാബുരാജ് മലപ്പട്ടം, ശ്രീന, പശ്ചാത്തല സം​ഗീതം: രമേഷ് കൃഷ്ണൻ, പി.ആർ.ഒ: പി ശിവപ്രസാദ് എന്നിവരാണ് മറ്റ് അണിയറ പ്രവർത്തകർ.