ഗഗയാന്‍ പദ്ധതിയുടെ പരീക്ഷണ വിക്ഷേപണം വിജയകരം

  • IndiaGlitz, [Saturday,October 21 2023]

മനുഷ്യരെ ബഹിരാകാശത്തേക്ക് എത്തിക്കാനുള്ള ഗഗന്‍യാന്‍ പദ്ധതിയുടെ വാഹന പരീക്ഷണത്തിനു രാവിലെ എട്ടിന് ശ്രീഹരി ക്കോട്ടയിലെ സതീഷ് ധവാന്‍ സ്പേസ് സെന്ററില്‍ തുടക്കമായി. യാത്രക്കാരെ സുരക്ഷിതമായി താഴെയിറക്കുന്നതിലാണ് ഇന്ന് പരീക്ഷണം നടക്കുന്നത്.

മനുഷ്യരെ 400 കിലോമീറ്റർ ഉയരെ ഭ്രമണപഥത്തിൽ എത്തിച്ച് താഴെ ഇറക്കുകയാണ് ​ഗ​ഗൻയാൻ്റെ ദൗത്യം. 5 സെക്കന്റ് മാത്രം ബാക്കി നിൽക്കെ ഗഗൻയാൻ്റെ പരീക്ഷണ വിക്ഷേപണം നിർത്തി വയ്ക്കുകയായിരുന്നു.
തകരാർ കണ്ടെത്തി പരിഹരിച്ചതായും ഇന്ന് പത്ത് മണിക്ക് വിക്ഷേപണം നടന്നു എന്നും ഐഎസ്ആർഒ വ്യക്തമാക്കി. ടിവിഡി 1 എന്ന് പേരിട്ടിരിക്കുന്ന പരീക്ഷണ വിക്ഷേപണത്തില്‍ വിക്ഷേപണത്തിനിടെ ഉള്ള അടിയന്തിര ഘട്ടങ്ങളില്‍ യാത്രക്കാരെ സുരക്ഷിതമായി താഴെയിറക്കുന്നതിനുള്ള ‘ക്രൂ എസ്‌കേപ്പ്’ സംവിധാനത്തിൻ്റെ ക്ഷമതയാണ് ഇന്നത്തെ വിക്ഷേപണത്തിലൂടെ പരിശോധിക്കുന്നത്.