close
Choose your channels

വൃഷഭ; മോഹൻലാലിൻ്റെ മകനായി തെലുഗ് താരം റോഷൻ മെക

Friday, July 14, 2023 • മലയാളം Comments
Listen to article
--:-- / --:--
1x
This is a beta feature and we would love to hear your feedback?
Send us your feedback to audioarticles@vaarta.com

വൃഷഭ; മോഹൻലാലിൻ്റെ മകനായി തെലുഗ് താരം റോഷൻ മെക

കണക്ട് മീഡിയയും എവിഎസ് സ്റ്റുഡിയോസുമായി ബാലാജി ടെലിഫിലിംസിൻ്റെ ബാനറിൽ ഏക്താ കപൂർ സംയുക്തമായി നിർമിക്കുന്ന മോഹൻലാൽ നായകനാകുന്ന തെലുഗ്, മലയാളം ചിത്രം 'വൃഷഭ' എല്ലാ തലമുറകളെയും ആവേശം നിറയ്ക്കുന്ന ആക്ഷൻ എന്റർടൈനർ ചിത്രമാകും. ചിത്രത്തിൽ മോഹൻലാലിൻ്റെ മകനായി റോഷൻ മെക എത്തുന്നു. 2024ലെ തന്നെ ഏറ്റവും വലിയ ചിത്രമായിട്ടാണ് വൃഷഭ അണിയറയിൽ ഒരുങ്ങുന്നത്. അച്ഛനും മകനും തമ്മിലുള്ള നാടകീയമായ കഥയാണ് ചിത്രം സംസാരിക്കുന്നത്. നന്ദ കിഷോർ സംവിധാനം ചെയ്യുന്ന വൃഷഭ ഈ മാസം അവസാനത്തോട് കൂടി തന്നെ ഷൂട്ടിങ്ങ് ആരംഭിക്കും

സംവിധായകൻ നന്ദ കിഷോറിൻ്റെ വാക്കുകൾ ഇങ്ങനെ "ഞാൻ റോഷനെ കണ്ട നിമിഷം തന്നെ മോഹൻലാലിൻ്റെ മകനായി അഭിനയിക്കാൻ പോകുന്നത് ഇദേഹമാണെന്ന് മനസ്സിൽ ഉറപ്പിച്ചു. റോഷൻ്റെ മുൻപത്തെ ചിത്രങ്ങൾ ഞാൻ കണ്ടിട്ടുണ്ട്. അദ്ദേഹത്തിൻ്റെ അഭിനയ മികവ് കണ്ട് ഞാൻ ഞെട്ടിയിട്ടുണ്ട്. ചിത്രത്തിൽ റോഷൻ വലിയ സംഭാവന ആയിരിക്കുമെന്ന് പ്രതീക്ഷിക്കുന്നു. റോഷൻ മെകയുടെ വാക്കുകൾ ഇങ്ങനെ "മോഹൻലാൽ സാറുമായി സ്‌ക്രീൻ സ്‌പേസ് ഷെയർ ചെയ്യാൻ കഴിയുന്നത് തന്നെ ഭാഗ്യമായി കാണുന്നു. ഒരു ചലഞ്ചിങ് വേഷമാണ് എന്നാൽ കൂടിയും നന്ദ കുമാർ സാറിൻ്റെ വിഷൻ അനുസരിച്ച് പ്രായത്നിക്കാൻ തയ്യാറാണ്. ഈ വലിയ ചിത്രത്തിൻ്റെ ഭാഗമാകാൻ കഴിഞ്ഞതിൽ അഭിമാനിക്കുന്നു. മലയാളം, തെലുഗ്, കന്നഡ, തമിഴ്, ഹിന്ദി ഭാഷകളിൽ ചിത്രം റിലീസിനെത്തും.

Follow us on Google News and stay updated with the latest!   

Comments

Welcome to IndiaGlitz comments! Please keep conversations courteous and relevant to the topic. To ensure productive and respectful discussions, you may see comments from our Community Managers, marked with an "IndiaGlitz Staff" label. For more details, refer to our community guidelines.
settings
Login to post comment
Cancel
Comment