തെലുങ്ക് നടൻ നരേഷും നടി പവിത്ര ലോകേഷും വിവാഹിതരായി
- IndiaGlitz, [Saturday,March 11 2023]
വിവാദമായ പ്രണയത്തിനു തിരശീലയിട്ടു കൊണ്ട് തെലുങ്ക് നടന് നരേഷ് ബാബുവും പ്രശസ്ത കന്നഡ നടി പവിത്ര ലോകേഷും വിവാഹിതരായി. വളരെ കുറച്ചു പേർ മാത്രം പങ്കെടുത്ത ചടങ്ങിലായിരുന്നു വിവാഹം. പരമ്പരാഗത വേഷം ധരിച്ചാണ് വധൂവരന്മാർ വിവാഹത്തിനെത്തിയത്. മണ്ഡപത്തിൽ വച്ച് ഇരുവരും വിവാഹമാല്യം കൈമാറി. അതിഥികൾ ഇരുവർക്കും മേൽ പുഷ്പവൃഷ്ടി നടത്തി. 63കാരനായ നരേഷിൻ്റെ നാലാം വിവാഹമാണിത്. പവിത്രയുടെത് മൂന്നാം വിവാഹവും. ഇരുവരും ഉടനെ വിവാഹിതരാകും എന്ന് പറഞ്ഞ് നരേഷ് നേരത്തെ ഒരു പോസ്റ്റ് ഇട്ടിരുന്നു. ജീവിതകാലം മുഴുവൻ നീളുന്ന സമാധാനവും സന്തോഷവും എന്നാണ് പോസ്റ്റിനുള്ളിലെ ക്യാപ്ഷൻ. ജനുവരി ഒന്നാം തിയതി പരസ്പരം ചുംബനം കൈമാറുന്ന വീഡിയോ പോസ്റ്റ് ചെയ്താണ് പ്രണയത്തിലാണ് എന്ന് ഇരുവരും ലോകത്തെ അറിയിച്ചത്. താരകുടുംബത്തില്‍ ജനിച്ചു വളര്‍ന്ന നരേഷ് മുന്‍പ് മൂന്ന് തവണ വിവാഹിതനായിരുന്നു. ഈ ബന്ധങ്ങളെല്ലാം പകുതി വഴിയില്‍ അവസാനിപ്പിക്കുകയും പുതിയ റിലേഷനിലേക്ക് പോവുകയും ചെയ്യുന്നതാണ് പതിവ്. ഏറ്റവുമൊടുവിലാണ് നടന് പവിത്ര ലോകേഷുമായി അടുപ്പത്തിലാവുന്നത്. 44 വയസ്സുള്ള നടി കഴിഞ്ഞ കുറച്ച് വര്‍ഷങ്ങളായി നരേഷ് ബാബുവുമായി ഡേറ്റിംഗിലായിരുന്നു.