തെലുങ്കു നടൻ കൈകല സത്യനാരായണൻ ഓർമ്മയായി
Send us your feedback to audioarticles@vaarta.com
പ്രശസ്ത തെലുങ്കു നടൻ കൈകല സത്യനാരായണൻ( 87) അന്തരിച്ചു. ഹൈദരാബാദിലെ വസതിയില്‍ വെച്ചായിരുന്നു അന്ത്യം. ശനിയാഴ്ച മുതൽ ഹൈദരാബാദിലെ അപ്പോളോ ആശുപത്രിയിൽ ചികിത്സയിലായിരുന്നു. 750-ലധികം സിനിമകളിൽ അഭിനയിച്ചിട്ടുണ്ട്. എന്‍ടിആറിൻ്റെ ഡ്യൂപ്പ് ആയിട്ടാണ് ആദ്യം സിനിമയില്‍ തുടക്കം കുറിക്കുന്നത്. തുടര്‍ന്ന് വില്ലന്‍, നായകന്‍, സ്വഭാവനടന്‍ തുടങ്ങി നിരവധി വ്യത്യസ്ത തരത്തിലുള്ള കഥാപാത്രങ്ങള്‍ക്ക് വേഷമിട്ടു.
മച്ചിലിപട്ടണം മണ്ഡലത്തില്‍ നിന്നും തെലുങ്കുദേശം പാര്‍ട്ടി ടിക്കറ്റില്‍ 11-ാം ലോക്‌സഭയിലേക്ക് സത്യനാരായണ തെരഞ്ഞെടുക്കപ്പെട്ടതോടെ രാഷ്ട്രീയത്തിലേക്ക് തിരിഞ്ഞു. 2011-ലെ രഘുപതി വെങ്കയ്യ അവാർഡും തെലുങ്ക് സിനിമയിലെ ആജീവനാന്ത നേട്ടത്തിനുള്ള ഫിലിംഫെയർ അവാർഡും അദ്ദേഹം നേടിയിട്ടുണ്ട്.
Follow us on Google News and stay updated with the latest!
-
Riyan Arjun
Contact at support@indiaglitz.com
Comments