തെലുങ്കു നടൻ കൈകല സത്യനാരായണൻ ഓർമ്മയായി

പ്രശസ്ത തെലുങ്കു നടൻ കൈകല സത്യനാരായണൻ( 87) അന്തരിച്ചു. ഹൈദരാബാദിലെ വസതിയില്‍ വെച്ചായിരുന്നു അന്ത്യം. ശനിയാഴ്ച മുതൽ ഹൈദരാബാദിലെ അപ്പോളോ ആശുപത്രിയിൽ ചികിത്സയിലായിരുന്നു. 750-ലധികം സിനിമകളിൽ അഭിനയിച്ചിട്ടുണ്ട്. എന്‍ടിആറിൻ്റെ ഡ്യൂപ്പ് ആയിട്ടാണ് ആദ്യം സിനിമയില്‍ തുടക്കം കുറിക്കുന്നത്. തുടര്‍ന്ന് വില്ലന്‍, നായകന്‍, സ്വഭാവനടന്‍ തുടങ്ങി നിരവധി വ്യത്യസ്ത തരത്തിലുള്ള കഥാപാത്രങ്ങള്‍ക്ക് വേഷമിട്ടു.

മച്ചിലിപട്ടണം മണ്ഡലത്തില്‍ നിന്നും തെലുങ്കുദേശം പാര്‍ട്ടി ടിക്കറ്റില്‍ 11-ാം ലോക്‌സഭയിലേക്ക് സത്യനാരായണ തെരഞ്ഞെടുക്കപ്പെട്ടതോടെ രാഷ്ട്രീയത്തിലേക്ക് തിരിഞ്ഞു. 2011-ലെ രഘുപതി വെങ്കയ്യ അവാർഡും തെലുങ്ക് സിനിമയിലെ ആജീവനാന്ത നേട്ടത്തിനുള്ള ഫിലിംഫെയർ അവാർഡും അദ്ദേഹം നേടിയിട്ടുണ്ട്.

More News

കത്തു വിവാദം: അന്വേഷണം നടത്താതെ ക്രൈംബ്രാഞ്ച്

കത്തു വിവാദം: അന്വേഷണം നടത്താതെ ക്രൈംബ്രാഞ്ച്

മോഹന്‍ലാല്‍-ലിജോ ജോസ് പല്ലിശ്ശേരി ഒന്നിക്കുന്നു

മോഹന്‍ലാല്‍-ലിജോ ജോസ് പെല്ലിശ്ശേരി ടീമിന്‍റെ പുതിയ ചിത്രത്തിൻ്റെ ചിത്രീകരണം ജനുവരി 10ന് രാജസ്ഥാനിൽ ആരംഭിക്കും.

കേന്ദ്ര സാഹിത്യ അക്കാദമി പുരസ്‌ക്കാരം പ്രൊഫസര്‍ എം.തോമസ് മാത്യുവിന്

മലയാള സാഹിത്യത്തിലെ പ്രശസ്ത നിരൂപകൻ പ്രൊഫസര്‍ എം.തോമസ് മാത്യുവിന് കേന്ദ്ര സാഹിത്യ അക്കാദമി പുരസ്‌ക്കാരം.

വി കെ പ്രകാശ്-സുരേഷ് ബാബു ടീമിൻ്റെ സോഷ്യൽ ത്രില്ലർ 'ലൈവ്' ചിത്രീകരണം പൂർത്തിയാക്കി

വി കെ പ്രകാശ്-സുരേഷ് ബാബു ടീമിൻ്റെ സോഷ്യൽ ത്രില്ലർ 'ലൈവ്' ചിത്രീകരണം പൂർത്തിയാക്കി

1744 വൈറ്റ് ആൾട്ടോ 2023 ജനുവരിയിൽ ഇന്റർനാഷണൽ ഫിലിം ഫെസ്റ്റിവൽ റോട്ടർഡാമിൽ

ക്രൈം കോമഡിയായ 1744 വൈറ്റ് ആൾട്ടോ 2023 ജനുവരിയിൽ ഇന്റർനാഷണൽ ഫിലിം ഫെസ്റ്റിവൽ റോട്ടർഡാമിൽ അന്താരാഷ്ട്ര പ്രീമിയറിന് ഒരുങ്ങുകയാണ്.