'ആന്റണി' യുടെ ടീസർ റിലീസ് ഒക്ടോബർ 19ന്
Send us your feedback to audioarticles@vaarta.com
ജോഷി സംവിധാനം ചെയ്യുന്ന “ആന്റണി'' യുടെ ടീസർ ഒക്ടോബർ 19ന് പുറത്തിറങ്ങും. ഐൻസ്റ്റീൻ മീഡിയക്ക് വേണ്ടി ഐൻസ്റ്റീൻ സാക് പോളും നെക്സ്റ്റൽ സ്റ്റുഡിയോ, അൾട്രാ മീഡിയ എന്റർടൈൻമെന്റ് എന്നീ ബാനറുകൾക്ക് വേണ്ടി സുശീൽ കുമാർ അഗ്രവാളും നിതിൻ കുമാറും രജത് അഗ്രവാളും ചേർന്നാണ് ചിത്രം നിർമിക്കുന്നത്. ചിത്രത്തിൻ്റെ ഫസ്റ്റ് ലുക്ക് പോസ്റ്റർ ഏറെ പ്രേക്ഷക ശ്രദ്ധ ആകർഷിച്ചിരുന്നു.
നവംബർ 23നാണ് ചിത്രത്തിൻ്റെ റിലീസ് നിശ്ചയിച്ചിരിക്കുന്നത്. മലയാളത്തിന് പുറമെ, തമിഴ്, ഹിന്ദി, തെലുങ്ക് ഭാഷകളിലും ചിത്രം റിലീസ് ചെയ്യും. ജോജു ജോർജ്, കല്യാണി പ്രിയദർശൻ, ചെമ്പൻ വിനോദ്, നൈല ഉഷ എന്നിവരാണ് ചിത്രത്തിൽ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. ജോഷിക്കൊപ്പം കല്യാണി പ്രിയദർശൻ്റെ ആദ്യ ചിത്രമാണ് 'ആന്റണി'. രണദീവിൻ്റെ ഛായാഗ്രഹണവും ജെയ്ക്സ് ബിജോയുടെ സംഗീതവുമാണ് ചിത്രത്തിലെ മറ്റ് പ്രധാന ആകർഷണങ്ങൾ. എഡിറ്റർ ശ്യാം ശശിധരൻ, ക്രിയേറ്റിവ് കോൺട്രിബ്യുട്ടർ ആർ ജെ ഷാൻ എന്നിവരുൾപ്പെടുന്ന വലിയൊരു ടീമാണ് ജോഷിക്കൊപ്പം അണിനിരക്കുന്നത്. ചിത്രത്തിൻ്റെ മാർക്കറ്റിങ്ങ് ആൻ്റ് കമ്മ്യൂണിക്കേഷൻ കൈകാര്യം ചെയ്യുന്നത് സംഗീത ജനചന്ദ്രനാണ്.
Follow us on Google News and stay updated with the latest!
-
Riyan Arjun
Contact at support@indiaglitz.com
Comments