'മഹാറാണി'യുടെ ടീസര്‍ പുറത്ത്

  • IndiaGlitz, [Monday,October 09 2023]

ജി മാര്‍ത്താണ്ഡൻ്റെ ഏറ്റവും പുതിയ ചിത്രമായ മഹാറാണിയുടെ രസകരമായ ടീസര്‍ പുറത്തിറങ്ങി. ഒരു മുഴുനീള ഹാസ്യ ചിത്രമായിരിക്കും എന്നാണ് ടീസർ നല്‍കുന്ന സൂചന. ഓണക്കാലത്ത് പുറത്തിറങ്ങിയ മഹാറാണിയിലെ ചതയദിന പാട്ട് ശ്രദ്ധിക്കപ്പെട്ടിരുന്നു. ഇപ്പോള്‍ പുറത്തിറങ്ങിയ ടീസറിനെയും പ്രേക്ഷകര്‍ ഇരുകയ്യും നീട്ടിയാണ് സ്വീകരിച്ചിരിക്കുന്നത്. രതീഷ്‌ രവി തിരക്കഥ ഒരുക്കിയ ചിത്രം എസ് ബി ഫിലിംസിൻ്റെ ബാനറില്‍ സുജിത് ബാലനാണ് നിര്‍മ്മിച്ചിരിക്കുന്നത്. എന്‍ എം ബാദുഷ സഹനിര്‍മ്മാണം നിര്‍വഹിച്ചിരിക്കുന്നു.

മഹാറാണി നവംബര്‍ 24-നാണ് തീയറ്ററുകളിൽ എത്തുക. റോഷന്‍ മാത്യു, ഷൈന്‍ ടോം ചാക്കോ, ബാലു വര്‍ഗീസ്‌, ഹരിശ്രീ അശോകന്‍, ജോണി ആന്റണി, ജാഫര്‍ ഇടുക്കി, ഗോകുലന്‍, കൈലാഷ്, അശ്വത് ലാല്‍, അപ്പുണ്ണി ശശി, ഉണ്ണി ലാലു, ആദില്‍ ഇബ്രാഹിം, രഘുനാഥ് പലേരി, പ്രമോദ് വെളിയനാട്, നിഷാ സാരംഗ്, സ്മിനു സിജോ, ശ്രുതി ജയന്‍, ഗൗരി ഗോപന്‍, പ്രിയ കോട്ടയം, സന്ധ്യ മനോജ്‌ തുടങ്ങിയവർ അഭിനയിക്കുന്നു.
ഛായാഗ്രഹണം: എസ് ലോകനാഥന്‍, സംഗീതം: ഗോവിന്ദ് വസന്ത, ഗാനരചന: രാജീവ് ആലുങ്കല്‍, അന്‍വര്‍ അലി, പശ്ചാത്തല സംഗീതം: ഗോപി സുന്ദര്‍, എഡിറ്റിംഗ്: നൗഫല്‍ അബ്ദുള്ള.