തമിഴിലെ സ്റ്റണ്ട് മാസ്റ്റർ കനൽ കണ്ണന് അറസ്റ്റില്‍
Send us your feedback to audioarticles@vaarta.com
ക്രിസ്തീയ വിശ്വാസത്തിനെതിരായ വിദ്വേഷ പ്രചാരണത്തിൻ്റെ പേരിൽ സ്റ്റണ്ട് മാസ്റ്റർ കനൽ കണ്ണനെ പോലീസ് അറസ്റ്റ് ചെയ്തു. മതവികാരം വ്രണപ്പെടുത്തി ട്വീറ്റ് ചെയ്തെന്ന ഡിഎംകെ നേതാവിൻ്റെ പരാതിയിലാണ് അറസ്റ്റ്. ജൂലൈ 1നാണ് കനല് കണ്ണനെതിരെ കേസ് എടുക്കുന്നത്. കേസില്‍ കനൽ കണ്ണൻ്റെ മുൻകൂര്‍ ജാമ്യാപേക്ഷ തള്ളിയതിന് പിന്നാലെയാണ് ഇയാള്‍ അറസ്റ്റിലായത്. നാഗർ കോവിൽ സൈബർ ക്രൈം ഓഫിസിൽ അദ്ദേഹം രാവിലെ പത്തിന് ചോദ്യം ചെയ്യലിനായി ഹാജരായിരുന്നു.
തമിഴ്നാട് ഹിന്ദു മുന്നണിയുടെ സംസ്ഥാന അധ്യക്ഷൻ കൂടിയായ കനൽ കണ്ണൻ്റെ ചോദ്യം ചെയ്യൽ നടക്കുമ്പോൾ ഹിന്ദു മുന്നണി, ബിജെപി പ്രവർത്തകർ സ്റ്റേഷനു മുന്നിൽ തടിച്ചു കൂടിയിരുന്നു. കന്യാകുമാരിയിലെ ഡി.എം.കെ നേതാവ് ഓസ്റ്റിൻ ബെന്നറ്റിൻ്റെ പരാതിയിലാണ് കേസ് എടുത്തത് . തിങ്കളാഴ്ച രാവിലെ ചോദ്യം ചെയ്യലിനായി ഹാജരായപ്പോൾ നിരവധി പേരാണ് കനൽ കണ്ണന് പിന്തുണയുമായെത്തിയത്. ഹിന്ദു മുന്നണിയുടെ ആര്‍ട്ട് ആന്റ് കൾച്ചര്‍ വിഭാഗത്തിൻ്റെ പ്രസിഡന്റാണ് കനല് കണ്ണന്. നിരവധി മലയാളം, തമിഴ്, തെലുഗു, കന്നഡ ചിത്രങ്ങളിൽ കൊറിയോഗ്രാഫറായി പ്രവര്‍ത്തിച്ചിട്ടുള്ള ആളാണ്.
Follow us on Google News and stay updated with the latest!
Comments
- logoutLogout
-
Riyan Arjun
Contact at support@indiaglitz.com