തമിഴ് ചലച്ചിത്ര നടനും സംവിധായകനുമായ മനോ ബാല അന്തരിച്ചു
Send us your feedback to audioarticles@vaarta.com
പ്രശസ്ത തമിഴ് നടനും സംവിധായകനുമായ മനോ ബാല (69) അന്തരിച്ചു. കഴിഞ്ഞ രണ്ടാഴ്ചയായി കരൾ സംബന്ധമായ അസുഖത്തെ തുടർന്ന് സ്വവസതിയിൽ ചികിത്സയിൽ ആയിരുന്നു അദ്ദേഹം. 20ലധികം സിനിമകൾ സംവിധാനം ചെയ്ത മനോ ബാല 300ൽ അധികം ചിത്രങ്ങളിൽ അഭിനയിച്ചിട്ടുണ്ട്. 1979-ൽ ഭാരതിരാജ സംവിധാനം ചെയ്ത പുതിയ വാർപ്പുകൾ ആണ് ആദ്യചിത്രം. കമൽ ഹാസൻ്റെ നിർദേശാനുസരണം ഭാരതി രാജയുടെ അസിസ്റ്റന്റ് ആയാണ് സിനിമയിൽ പ്രവേശിച്ചത്.
കാജൽ അഗർവാൾ മുഖ്യ വേഷത്തിലെത്തിയ 'ഗോസ്റ്റി'യിലാണ് അവസാനമായി അഭിനയിച്ചത്. മലയാളത്തിൽ ജോമോൻ്റെ സുവിശേഷമാണ് അദ്ദേഹം അഭിനയിച്ച പ്രധാന ചിത്രം. തുപ്പാക്കി, സിരുശെത, ഗജിനി, ചന്ദ്രമുഖി, അന്യൻ, തമ്പി, യാരെടി നീ മോഹിനി, തമിഴ് പാടം, അലക്സ് പാണ്ഡ്യൻ, അടക്കം ചിത്രങ്ങളിൽ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചു. നാൻ ഉങ്കൽ രസികൻ, പിള്ള നിള, പാറു പാറു പട്ടണം പാറു, സിരായ് പറവൈ, ഊർക്കാവലൻ, മൂട് മന്തിരം, നന്ദിനി, നൈന തുടങ്ങിയ സിനിമകൾ അദ്ദേഹം സംവിധാനം ചെയ്തിട്ടുണ്ട്. ഭാര്യ ഉഷ, മകൻ ഹരീഷ്.
Follow us on Google News and stay updated with the latest!
Comments