തമിഴ് ഹാസ്യ താരം മയില്‍സാമി അന്തരിച്ചു
- IndiaGlitz, [Monday,February 20 2023]
പ്രശസ്ത തമിഴ് ഹാസ്യ നടന്‍ മയില്‍സാമി ഹൃദയാഘാതത്തെ തുടര്‍ന്ന് ഇന്നലെയായിരുന്നു അന്ത്യം, 57 വയസായിരുന്നു. ചലച്ചിത്ര നിര്‍മ്മാതാവും നടനുമായ കെ ഭാഗ്യരാജിൻ്റെ ധവണി കനവുകള്‍ എന്ന ചിത്രത്തിലൂടെയാണ് അദ്ദേഹം അഭിനയരംഗത്ത് അരങ്ങേറ്റം കുറിച്ചത്. മിമിക്രി താരം കൂടിയായ മയിൽസാമി സ്റ്റാൻഡ് അപ്പ് കോമേഡിയൻ, ടി.വി. അവതാരകൻ, നാടക നടൻ എന്നീ നിലകളിലും തിളങ്ങിയിരുന്നു. ധൂല്‍, വസീഗര, ഗില്ലി, ഗിരി, ഉത്തമപുത്രന്‍, വീരം, കാഞ്ചന, കണ്‍കളാല്‍ കൈദു സെയ് എന്നീ സിനിമകളിലെ മയില്‍സാമിയുടെ കഥാപാത്രങ്ങള്‍ ശ്രദ്ധേയമായിരുന്നു. 2004 മികച്ച ഹാസ്യ നടനുള്ള തമിഴ്‌നാട് സംസ്ഥാന ചലച്ചിത്ര അവാർഡും താരം നേടിയിരുന്നു. നെഞ്ചുക്ക് നീതി, വീട്ട് വിശേഷങ്ങൾ, ദി ലെജൻഡ്, ഉടൻപാൽ എന്നീ ചിത്രങ്ങളാണ് ഒടുവിൽ പുറത്തു വന്ന അദ്ദേഹത്തിൻ്റെ ചിത്രങ്ങൾ. തമിഴ്നാട് മുഖ്യമന്ത്രി എം.കെ സ്റ്റാലിൻ, നടൻമാരായ കമൽഹാസൻ, ശരത് കുമാർ തുടങ്ങിയ പ്രമുഖർ മയിൽസാമിയുടെ നിര്യാണത്തിൽ അനുശോചനം അറിയിച്ചു.