തമിഴ് നടൻ വിജയ് ആന്റണിയുടെ മകൾ ആത്മഹത്യ ചെയ്ത നിലയിൽ
Send us your feedback to audioarticles@vaarta.com
മുൻനിര തമിഴ് നടനും സംഗീത സംവിധായകനുമായ വിജയ് ആൻ്റണിയുടെ മകൾ മീര തൂങ്ങി മരിച്ച നിലയിൽ. ചൊവ്വാഴ്ച പുലര്‍ച്ചെ മൂന്നു മണിയോടെ ആള്‍വാര്‍പേട്ടിലെ വീട്ടിലായിരുന്നു സംഭവം. പന്ത്രണ്ടാം ക്ലാസ്സുകാരിയായ പെണ്‍കുട്ടി കുറേനാളായി കടുത്ത മാനസീക സംഘര്‍ഷത്തില്‍ ആയിരുന്നെന്നും അതാണ് ആത്മഹത്യക്ക് പ്രേരിപ്പിച്ചതെന്നുമാണ് വിവരം.
ജീവനക്കാരുടെ സഹായത്തോടെ കാവേരി ആശുപത്രിയിൽ എത്തിച്ചെങ്കിലും ഇതിനകം മരണം സ്ഥിരീകരിച്ചതായി ഡോക്ടര്‍മാര്‍ അറിയിച്ചു. ചെന്നൈ ഡിഡികെ റോഡിലെ വീട്ടിലാണ് വിജയ് ആന്റണി കുടുംബത്തോടൊപ്പം താമസിക്കുന്നത്. കൂടുതല്‍ വിവരങ്ങള്‍ പുറത്തു വരുന്നതേയുള്ളൂ. വിജയ് ആന്റണി തൻ്റെ ആരാധികയായ ഫാത്തിമയെയാണ് വിവാഹം കഴിച്ചത്. ലാര ആണ് മീരയുടെ സഹോദരി. വഡ്ഡായിക്കാരന്‍, അങ്ങാടി തെരുവ്, ദിസുമേ, വേദികന്‍ തുടങ്ങി നിരവധി ചിത്രങ്ങള്‍ക്ക് സംഗീതം നല്‍കിയ അദ്ദേഹം പിന്നീട് കലി, നാന്‍, സൈത്താന്‍, പിച്ചൈക്കാരന്‍ തുടങ്ങി നിരവധി ചിത്രങ്ങളില്‍ നായകനായി.
Follow us on Google News and stay updated with the latest!
-
Riyan Arjun
Contact at support@indiaglitz.com
Comments