തമിഴ് നടനും സംവിധായകനുമായ മാരിമുത്തു അന്തരിച്ചു
Send us your feedback to audioarticles@vaarta.com
തമിഴ് സിനിമ സീരിയൽ താരം മാരിമുത്തു (58) ഡബ്ബിങ്ങിനിടെ കുഴഞ്ഞു വീണു മരിച്ചു. ഹൃദയാഘാതയമാണ് മരണ കാരണം. കുഴഞ്ഞു വീണ താരത്തിനെ ഉടൻ തന്നെ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. 1999 ൽ പുറത്തിറങ്ങിയ ‘വാലി’ എന്ന ചിത്രത്തിലൂടെ സിനിമയിലേക്ക് പ്രവേശിച്ച മാരിമുത്തു സീരിയലുകളിലൂടെ കുടുംബ പ്രേക്ഷകരുടെ ഇഷ്ടതാരമായി മാറി.
രജനികാന്ത് നായകനായ ജയിലറാണ് അവസാന ചിത്രം. ഇന്ത്യൻ 2 വിലും അഭിനേതാക്കളുടെ പട്ടികയിൽ ഉണ്ടായിരുന്നു. രണ്ട് സിനിമകളും അദ്ദേഹം സംവിധാനം ചെയ്തിട്ടുണ്ട്. 2008-ൽ കണ്ണും കണ്ണും എന്ന ചിത്രത്തിലൂടെ ആണ് സംവിധാന രംഗത്തെത്തിയത്. 2014-ൽ പുലിവാൽ എന്ന ചിത്രമാണ് അവസാനമായി സംവിധാനം ചെയ്‌തത്. ആദ്യ കാലത്ത് മണിരത്‌നം, വസന്ത്, സീമാൻ, എസ്‌ജെ സൂര്യ എന്നിവരുടെ അസിസ്റ്റന്റ് ഡയറക്‌ടറായും മാരിമുത്തു പ്രവർത്തിച്ചിട്ടുണ്ട്.
Follow us on Google News and stay updated with the latest!
-
Riyan Arjun
Contact at support@indiaglitz.com
Comments