മലയാള സിനിമയില്‍ നിന്ന് ഇടവേള എടുത്തത് മനഃപൂര്‍വം: ജയറാം

  • IndiaGlitz, [Saturday,July 01 2023]

കഴിഞ്ഞ ഒന്നര വര്‍ഷമായി മലയാള സിനിമയില്‍ നിന്ന് മനഃപൂർവം ഇടവേള എടുത്തതാണെന്നു വെളിപ്പെടുത്തി നടന്‍ ജയറാം. തമിഴിലും തെലുങ്കിലും അഭിനയിക്കുന്നുണ്ടെങ്കിലും ജയറാം മലയാള സിനിമയിൽ നിന്ന് വിട്ടുനിൽക്കുകയായിരുന്നു. സത്യന്‍ അന്തിക്കാട് സംവിധാനം ചെയ്ത മകള്‍ എന്ന ചിത്രതമാണ് അദ്ദേഹം അവസാനമായി മലയാളത്തില്‍ അഭിനയിച്ച് റിലീസ് ചെയ്തത്. മലയാള സിനിമയില്‍ നിന്ന് ഇടക്കാലത്ത് അപ്രത്യക്ഷനായപ്പൊഴും തമിഴിലും തെലുങ്കിലുമൊക്കെ ഏറെ തിരക്കേറിയ നടനായി അദ്ദേഹം മാറി എന്നതാണ് വസ്തു.

മണിരത്നത്തിന്‍റെ പൊന്നിയിന്‍ സെല്‍വന്‍ അടക്കം അല്ലു അര്‍ജുന്‍, രാം ചരണ്‍ വിജയ് ദേവരക്കൊണ്ട തുടങ്ങിയ മുന്‍ നിര നായകന്മാര്‍ക്കൊപ്പം അഭിനയിക്കുകയായിരുന്നു അദ്ദേഹം. മിഥുന്‍ മാനുവല്‍ തോമസ് സംവിധാനം ചെയ്യുന്ന ഓസ്ലര്‍ എന്ന സിനിമയിലൂടെ മലയാളത്തിലേക്ക് ഒരു ശക്തമായ തിരിച്ചുവരവിന് ഒരുങ്ങുകയാണ് ഇപ്പോൾ അദ്ദേഹം. നല്ലൊരു തിരിച്ചുവരവിനായി താന്‍ മനഃപൂര്‍വം ഇടവേള എടുത്തതാണെന്നും കാത്തിരിപ്പ് വെറുതെയായില്ലെന്നും ജയറാം പറയുന്നു. പാലക്കാട് ഒരു പൊതു പരിപാടിയിൽ സംസാരിക്കുക ആയിരുന്നു അദ്ദേഹം. എബ്രഹാം ഓസ്ലര്‍ തനിക്ക് വളരെ പ്രതീക്ഷ നല്‍കുന്ന ചിത്രമാണെന്നും ജയറാം പറഞ്ഞു. കഴിഞ്ഞ 35 വര്‍ഷമായി എല്ലാവരുടേയും സ്നേഹത്താല്‍ കുറേ സിനിമകള്‍ ചെയ്യാനായി ഭാഗ്യമുണ്ടായി. മലയാളം വിട്ട് മറ്റു പല ഭാഷകളിലും അഭിനയിക്കാന്‍ അവസരം കിട്ടി. ഇതൊന്നും നമ്മള്‍ മാത്രം വിചാരിച്ചാല്‍ നടക്കില്ല, നമ്മളെ തേടി വരേണ്ട കാര്യങ്ങളാണെന്ന് ജയറാം പറഞ്ഞു.

More News

കെ സുധാകരനെ വധിക്കാന്‍ സിപിഎം വാടക കൊലയാളികളെ വിട്ടു: ജി ശക്തിധരന്‍

കെ സുധാകരനെ വധിക്കാന്‍ സിപിഎം വാടക കൊലയാളികളെ വിട്ടു: ജി ശക്തിധരന്‍

പാൻ ഇന്ത്യൻ ചിത്രം 'ഹനുമാൻ': റിലീസ് തീയതി പ്രഖ്യാപിച്ചു

പാൻ ഇന്ത്യൻ ചിത്രം 'ഹനുമാൻ': റിലീസ് തീയതി പ്രഖ്യാപിച്ചു

'ക്ലിൻ കാര കോനിഡേല'; ചെറുമകളെ പരിചയപ്പെടുത്തി ചിരഞ്ജീവി

'ക്ലിൻ കാര കോനിഡേല'; ചെറുമകളെ പരിചയപ്പെടുത്തി ചിരഞ്ജീവി

#NP42 ടൈറ്റിൽ അനൗൺസ്മെന്‍റ് അടുത്ത ആഴ്ച

#NP42 ടൈറ്റിൽ അനൗൺസ്മെന്‍റ് അടുത്ത ആഴ്ച

ഡോ.വന്ദന കൊലക്കേസ്: സിബിഐ അന്വേഷണം ആവശ്യപ്പെട്ട് മാതാപിതാക്കൾ

ഡോ.വന്ദന കൊലക്കേസ്: സിബിഐ അന്വേഷണം ആവശ്യപ്പെട്ട് മാതാപിതാക്കൾ