അധ്യാപകൻ്റെ കൈ വെട്ടിയ കേസ്: മൂന്ന് പ്രതികൾക്ക് ജീവപര്യന്തം

  • IndiaGlitz, [Thursday,July 13 2023]

തൊടുപുഴ ന്യൂമാന്‍ കോളജ് അധ്യാപകനായിരുന്ന പ്രൊഫ ടി ജെ ജോസഫിൻ്റെ കൈ വെട്ടിയ കേസില്‍ മൂന്ന് പ്രതികള്‍ക്ക് ജീവപര്യന്തം കഠിനതടവ്. രണ്ടാം പ്രതി സജല്‍, മൂന്നാം പ്രതി നാസര്‍, അഞ്ചാം പ്രതി നജീബ് എന്നിവരെയാണ് കോടതി ജീവപര്യന്തം തടവിന് ശിക്ഷിച്ചത്. ഒന്‍പതാം പ്രതി നൗഷാദ്, പതിനൊന്നാം പ്രതി മൊയ്തീന്‍ കുഞ്ഞ്, പന്ത്രണ്ടാം പ്രതി അയൂബ് എന്നിവര്‍ക്ക്‌ മുന്ന് വര്‍ഷമാണ്‌ തടവ്. കേസില്‍ ആറ് പ്രതികള്‍ കുറ്റക്കാരാണെന്ന് കോടതി കണ്ടെത്തിയിരുന്നു. പ്രതികള്‍ക്കെതിരെ ഭീകരപ്രവര്‍ത്തനം ഉള്‍പ്പെടെയുള്ള വകുപ്പുകള്‍ തെളിഞ്ഞതായി വിധി പ്രസ്താവത്തില്‍ പറയുന്നു.

കൊച്ചിയിലെ പ്രത്യേക എന്‍ഐഎ കോടതി ജ്ഡ്ജി അനില്‍ ഭാസ്‌കറാണ് വിധി പറഞ്ഞത്. ചോദ്യ പേപ്പര്‍ വിവാദത്തെ തുടര്‍ന്ന് തൊടുപുഴ ന്യൂമാന്‍ കോളേജ് അധ്യാപകനായിരുന്ന പ്രൊഫ. ടി ജെ ജോസഫിൻ്റെ കൈവെട്ടിയ സംഭവം നടന്ന് 12 വര്‍ഷങ്ങള്‍ക്ക് ശേഷമാണ് രണ്ടാംഘട്ട വിചാരണ പൂര്‍ത്തിയായത്. സംഭവത്തിനു ശേഷം വര്‍ഷങ്ങളോളം ഒളിവില്‍ കഴിഞ്ഞ പ്രതികളെ പലപ്പോഴായി അറസ്റ്റ് ചെയ്ത് വേവ്വേറെ കുറ്റപത്രം സമര്‍പ്പിച്ചാണ് എന്‍ ഐ എ വിചാരണ പൂര്‍ത്തിയാക്കിയത്.

More News

മന്ത്രിയുടെ പൈലറ്റ് വാഹനമിടിച്ച് ആംബുലൻസ് അപകടം: പോലീസ് കേസെടുത്തു

മന്ത്രിയുടെ പൈലറ്റ് വാഹനമിടിച്ച് ആംബുലൻസ് അപകടം: പോലീസ് കേസെടുത്തു

അബാം മൂവീസിൻ്റെ പുതിയ ചിത്രത്തിന് തുടക്കമായി

അബാം മൂവീസിൻ്റെ പുതിയ ചിത്രത്തിന് തുടക്കമായി

അപൂര്‍വ്വ റെക്കോർഡ് സ്വന്തമാക്കി ഇന്ത്യന്‍ താരം ആര്‍ അശ്വിന്‍

അപൂര്‍വ്വ റെക്കോർഡ് സ്വന്തമാക്കി ഇന്ത്യന്‍ താരം ആര്‍ അശ്വിന്‍

'ഹായ് നാണ്ണ'; ഫസ്റ്റ് ലുക്കും ഗ്ലിമ്പ്‌സും പുറത്ത്

'ഹായ് നാണ്ണ'; ഫസ്റ്റ് ലുക്കും ഗ്ലിമ്പ്‌സും പുറത്ത്

'ആർ ഡി എക്സി'ൻ്റെ സെക്കൻഡ് ലുക്ക് പുറത്തിറങ്ങി

'ആർ ഡി എക്സി'ൻ്റെ സെക്കൻഡ് ലുക്ക് പുറത്തിറങ്ങി