കെ ആർ നാരായണൻ ഫിലിം ഇൻസ്റ്റിറ്റ്യൂട്ടിൻ്റെ പുതിയ ചെയർമാൻ സയ്യിദ് അഖ്‌തർ മിർസ

  • IndiaGlitz, [Thursday,February 23 2023]

കോട്ടയത്തെ കെ ആർ നാരായണൻ ഫിലിം ഇൻസ്റ്റിറ്റ്യൂട്ടിൻ്റെ പുതിയ ചെയർമാനായി സയ്യിദ് അഖ്‌തർ മിർസ ചുമതലയേൽക്കും. അടൂർ ഗോപാലകൃഷ്ണൻ രാജി വെച്ച ഒഴിവിലേക്കാണ് ഇന്ത്യയിലെ വിഖ്യാത ചലച്ചിത്രകാരനെ സംസ്ഥാന സർക്കാർ നിയമിക്കുന്നത്. പൂനെ ഫിലിം ഇൻസ്റ്റിറ്റ്യൂട്ട് മുൻ ചെയർമാൻ ആയിരുന്നു അദ്ദേഹം. ഉന്നത വിദ്യാഭ്യാസ മന്ത്രി ആർ ബിന്ദുവാണ് ഇതുമായി ബന്ധപ്പെട്ട പ്രഖ്യാപനം നടത്തിയത്. മിർസയുടെ നേതൃത്വത്തിൽ ഇൻസ്റ്റിറ്റ്യൂട്ട് മികവിൻ്റെ കേന്ദ്രമായി തുടരുമെന്ന് പ്രതീക്ഷിക്കുന്നതെന്ന് വാർത്താസമ്മേളനത്തിൽ മന്ത്രി ആർ ബിന്ദു പ്രതികരിച്ചു. ഫിലിം ഇൻസ്റ്റിറ്റ്യൂട്ടിൻ്റെ ഡയറക്ടറായിരുന്ന ശങ്കർ മോഹനെ പിന്തുണച്ചും വിവാദങ്ങളിൽ പ്രതിഷേധിച്ചുമായിരുന്നു അടൂരിൻ്റെ രാജി.