ഇനി കോടതിയിൽ കാണാമെന്ന് എം വി ഗോവിന്ദനെ വെല്ലുവിളിച്ച് സ്വപ്ന സുരേഷ്

  • IndiaGlitz, [Wednesday,May 03 2023]

ഇനി കോടതിയിൽ കാണാമെന്ന് ഫെയ്സ് ബുക്ക് പോസ്റ്റിലൂടെ എംവി ഗോവിന്ദനെ വെല്ലുവിളിച്ച് സ്വർണ്ണക്കടത്ത് കേസ് പ്രതി സ്വപ്ന സുരേഷ്. കേസ് കൊടുത്ത് വിരട്ടാം എന്നത് സ്വപ്നത്തിൽ മാത്രമേ നടക്കൂ. ‌10 കോടി നഷ്ടപരിഹാരം ചോദിച്ച് കോർട്ട് ഫീ അടച്ച് സിവിൽ കോടതിയിലും കേസ് കൊടുക്കണം. എം വി ഗോവിന്ദനെ കോടതിയിൽ വെച്ച് കാണാൻ കാത്തിരിക്കുന്നെന്നും സ്വപ്ന ഫെയ്സ്ബുക്കിൽ കുറിച്ചു. സ്വപ്ന സുരേഷിനെതിരെ എംവി ഗോവിന്ദൻ മാനനഷ്ടക്കേസ് ഫയൽ ചെയ്തതിനു പിന്നാലെയാണ് ഫെയ്സ്ബുക്ക് പോസ്റ്റ്.

സ്വപ്ന സുരേഷിനും വിജേഷ് പിള്ളക്കുമെതിരെ ഐ.പി.സി 120-ബി, 500 വകുപ്പ് പ്രകാരം കേസെടുക്കണം എന്നാവശ്യപ്പെട്ട് എംവി ഗോവിന്ദൻ തളിപ്പറമ്പ് ജുഡീഷ്യൽ മജിസ്ട്രേറ്റ് കോടതിയിൽ നേരിട്ടെത്തി ഹരജി നൽകിയിരുന്നു. ആരോപണത്തിൽ ഗൂഢാലോചന ഉണ്ടെന്നും വ്യക്തി ജീവിതത്തെ കരിനിഴലിലാക്കി എന്നും ചൂണ്ടിക്കാട്ടി സ്വപ്നക്കെതിരെ നടപടി ആവശ്യപ്പെട്ടാണ് ഗോവിന്ദൻ കോടതിയെ സമീപിച്ചത്. മുഖ്യമന്ത്രിയുടെ കുടുംബത്തിനെതിരായ ആരോപണത്തിൽ നിന്ന് പിന്മാറാൻ എം.വി ഗോവിന്ദൻ വിജേഷ് പിള്ളയെ ഇടനിലക്കാരനായി 30 കോടി രൂപ വാഗ്ദാനം ചെയ്തുവെന്ന് സ്വപ്ന സുരേഷ് ആരോപണം ഉന്നയിച്ചിരുന്നു. ഇതിനെതിരെ എം.വി ഗോവിന്ദൻ വക്കീൽ നോട്ടീസ് അയച്ചിരുന്നു.

More News

'ദി കേരള സ്‌റ്റോറി' ഹർജികൾ പരിഗണിക്കാൻ സുപ്രീം കോടതി വിസമ്മതിച്ചു

'ദി കേരള സ്‌റ്റോറി' ഹർജികൾ പരിഗണിക്കാൻ സുപ്രീം കോടതി വിസമ്മതിച്ചു

ക്ലബ്ബിൻ്റെ അനുവാദമില്ലാതെ സൗദി അറേബ്യ സന്ദർശിച്ച മെസ്സിക്ക് സസ്പെൻഷൻ

ക്ലബ്ബിൻ്റെ അനുവാദമില്ലാതെ സൗദി അറേബ്യ സന്ദർശിച്ച മെസ്സിക്ക് സസ്പെൻഷൻ

ക്യാമറ വിവാദം: മുഖ്യമന്ത്രിയുടെ ബന്ധുവിനും ബന്ധം

ക്യാമറ വിവാദം: മുഖ്യമന്ത്രിയുടെ ബന്ധുവിനും ബന്ധം

ഗുജറാത്ത്‌ ടൈറ്റൻസിനെ ഡൽഹി അഞ്ച്‌ റൺസിനു തോൽപ്പിച്ചു

ഗുജറാത്ത്‌ ടൈറ്റൻസിനെ ഡൽഹി അഞ്ച്‌ റൺസിനു തോൽപ്പിച്ചു

'ജാക്സൺ ബസാർ യൂത്ത്' മെയ്‌ 19നു തിയേറ്ററുകളിൽ

'ജാക്സൺ ബസാർ യൂത്ത്' മെയ്‌ 19നു തിയേറ്ററുകളിൽ