ക്ലബ്ബിൻ്റെ അനുവാദമില്ലാതെ സൗദി അറേബ്യ സന്ദർശിച്ച മെസ്സിക്ക് സസ്പെൻഷൻ
- IndiaGlitz, [Wednesday,May 03 2023] Sports News
ടീമിനെ അറിയിക്കാതെ സൗദി സന്ദർശനം നടത്തിയതിന് സൂപ്പർ താരം ലയണൽ മെസ്സിക്ക് സസ്‌പെൻഷൻ. ഇതോടെ താരത്തിന് രണ്ടാഴ്ച്ച ടീമിനൊപ്പം ട്രെയിനിങ്ങിനോ മത്സരങ്ങൾക്കോ ചേരാൻ കഴിയില്ല. ഈ കാലയളവിലെ മെസ്സിയുടെ കരാർ തുകയും ക്ലബ് അധികൃതർ പിടിച്ചു വെക്കും. പിഎസ്ജിയുമായി 3 വർഷത്തെ കരാറിൽ ഒപ്പിട്ടിരുക്കുന്ന താരത്തിൻ്റെ കരാർ ഇനി പുതുക്കില്ലെന്നും ക്ലബ് അറിയിച്ചു. താരത്തിന് രണ്ട് മത്സരങ്ങൾ നഷ്ടമാകും. സസ്പെൻഷൻ കാലാവധിക്ക് ശേഷം തിരികെ എത്തുമ്പോൾ മൂന്ന് മത്സരങ്ങളിൽ മാത്രമേ മെസിക്ക് കളിക്കാനാവൂ.
ക്ലബിൻ്റെ അനുമതി അദ്ദേഹം ചോദിച്ചിരുന്നു. എന്നാല്‍, ഞായറാഴ്ചത്തെ ലോറിയന്റുമായുള്ള മത്സരത്തില്‍ ജയിക്കുകയോ സമനില നേടുകയോ ചെയ്താല്‍ തിങ്കളും ചൊവ്വയും അവധി ആയായിരിക്കുമെന്ന് ക്ലബ് അധികൃതര്‍ അറിയിച്ചു. മത്സരത്തില്‍ പിഎസ്ജി തോല്‍ക്കുകയായിരുന്നു. ഇതിനാല്‍ തിങ്കളാഴ്ച പരിശീലന സെഷന്‍ വെച്ചിരുന്നു. തിങ്കളാഴ്ചത്തെ പരിശീലനത്തില്‍ മെസ്സി ഉണ്ടായിരുന്നില്ല. സൂപ്പർതാരത്തിൻ്റെ സന്ദർശനവുമായി ബന്ധപ്പെട്ട് മെസ്സിക്ക് സ്വാഗതം അറിയിച്ചു കൊണ്ട് സൗദി അറേബ്യൻ ടൂറിസം വകുപ്പ് മന്ത്രി തിങ്കളാഴ്ച ട്വീറ്റ് ചെയ്തിരുന്നു. സൗദി അറേബ്യൻ ടൂറിസത്തിൻ്റെ ബ്രാൻഡ് അംബാസിഡറാണ് നിലവിൽ ലയണൽ മെസ്സി. ലോറിയന്റിനെതിരെ 3-1ന് പരാജയപ്പെട്ട ശേഷമാണ് മെസ്സി കുടുംബത്തോടൊപ്പം സൗദിയിലേക്ക് തിരിച്ചത്.