സസ്പെൻസ് മിസ്റ്ററി ത്രില്ലർ 'ഗോളം' ഒരുങ്ങുന്നു

  • IndiaGlitz, [Wednesday,September 20 2023]

മൈക്ക്, ഖൽബ് എന്നി ചിത്രങ്ങൾക്ക് ശേഷം രഞ്ജിത്ത് സജീവ് കേന്ദ്ര കഥാപാത്രത്തെ അവതരിപ്പിക്കുന്ന ചിത്രം ഗോളത്തിൻ്റെ പൂജ വൈക്കത്ത് നടന്നു. ചടങ്ങിൽ താരങ്ങളായ രഞ്ജിത്ത് സജീവ്, ദിലീഷ് പോത്തൻ, അലൻസിയർ, ഡയറക്ടർ ബ്ലെസ്സി, വിജയ് ബാബു, തുടങ്ങിയവർ പങ്കെടുത്തു. ഫ്രാഗ്രന്റ്‌ നേച്ചർ ഫിലിം ക്രിയേഷൻസിൻ്റെ ബാനറിൽ ആനും സജീവും ചേർന്നാണ് ചിത്രത്തിൻ്റെ നിർമ്മാണം. പുതുമുഖ സംവിധായകനായ സംജാദ് ആണ് ഗോളം സംവിധാനം ചെയ്യുന്നത്. സസ്പെൻസ് മിസ്റ്ററി ത്രില്ലറായിട്ടാണ് ചിത്രം ഒരുങ്ങുന്നത്.

ചിത്രത്തിൽ ദിലീഷ് പോത്തനും പ്രധാന കഥാപാത്രമായെത്തും. സിദ്ദിഖ്, അലൻസിയർ, ചിന്നു ചാന്ദിനി, അൻസിൽ പള്ളുരുത്തി, കാർത്തിക് ശങ്കർ, ഹാരിസ് തുടങ്ങിയ പ്രധാന താരങ്ങൾക്കൊപ്പം നിരവധി പുതുമുഖങ്ങളും ചിത്രത്തിൽ അണിനിരക്കുന്നു. പ്രവീൺ വിശ്വനാഥും സംജാദും ചേർന്നാണ് ഗോളത്തിൻ്റെ തിരക്കഥ. വിജയ് കൃഷ്ണൻ ആണ് ഛായാഗ്രാഹകൻ. കലാ സംവിധാനം നിമേഷ് താനൂർ, എബി സാൽവിൻ തോമസ് സംഗീതവും പശ്ചാത്തല സംഗീതവും നിർവഹിക്കുന്നു. വൈക്കം എറണാകുളം ഭാഗങ്ങളിലായി ചിത്രീകരണം പൂർത്തിയാക്കുന്ന ഗോളം 2024 ജനുവരി 26 ന് തിയറ്ററുകളിൽ എത്തും.