സുരേഷേട്ടനും സുമലതയും വിവാഹിതരായി
Send us your feedback to audioarticles@vaarta.com
രതീഷ് ബാലകൃഷ്ണ പൊതുവാൾ തിരക്കഥ ഒരുക്കി സംവിധാനം ചെയ്യുന്ന സുരേശൻ്റെയും സുമലതയുടെയും ഹൃദയ ഹാരിയായ പ്രണയകഥ പയ്യനൂരിൽ ആരംഭിച്ചു. മലയാള സിനിമയിലെ ആദ്യ സ്പിൻ ഓഫ് ചിത്രമെന്ന ഖ്യാതിയുമായി ആണ് ഈ ചിത്രം ഒരുങ്ങുന്നത്. ഏതെങ്കിലും ഒരു സിനിമയിലെ നായിക നായകന്മാരല്ലാതെയുള്ള പ്രത്യേക കഥാപാത്രങ്ങളെ വച്ചു ഒരുക്കുന്ന സിനിമകളെയാണ് സ്പിൻ ഓഫ് എന്ന് വിളിക്കുന്നത്. ബ്ലോക്ക്‌ബസ്റ്റർ ആയ 'ന്നാ താൻ കേസ് കൊട്' എന്ന ചിത്രത്തിലെ സുരേശൻ്റെയും സുമലതയുടെയും കഥാപാത്രങ്ങളാണ് ഹൃദയ ഹാരിയായ പ്രണയകഥ യിലൂടെ തിരികെ എത്തുന്നത്. പയ്യന്നൂർ കോളേജിൽ നടന്ന ചിത്രത്തിൻ്റെ വർണ്ണാഭമായ പൂജ ഏറെ വ്യത്യസ്തമായ ഒരു അനുഭവമായി മാറി. സുരേശൻ്റെയും സുമലതയുടെയും വിവാഹ വേദി എന്ന നിലയിലാണ് പൂജ ചടങ്ങുകൾ നടന്നത്. ന്നാ താൻ കേസ് കൊട് എന്ന ചിത്രത്തിലെ ഏറെ പ്രേക്ഷക പ്രീതിയാർജിച്ച കഥാപാത്രങ്ങളാണ് ഇവരും. രാജേഷ് മാധവനും ചിത്ര നായരുമാണ് ഈ കഥാപാത്രങ്ങൾ അവതരിപ്പിക്കുന്നത്. ഹൃദ്യവും രസകരവുമായ ചിത്രത്തിൻ്റെ ടൈറ്റിൽ സമൂഹ മാധ്യമങ്ങളിൽ ചർച്ചയാകുന്നുണ്ട്.
രതീഷ് ബാലകൃഷ്ണ പൊതുവാൾ തന്നെയാണ് ചിത്രത്തിൻ്റെ തിരക്കഥ ഒരുക്കിയിരിക്കുന്നത്. ഇമ്മാനുവൽ ജോസഫ്, അജിത് തലപ്പള്ളി എന്നിവരാണ് നിർമ്മാതാക്കൾ. രതീഷ് ബാലകൃഷ്ണ പൊതുവാൾ, ജെയ് കെ, വിവേക് ഹർഷൻ എന്നിവരാണ് സഹ നിർമ്മാതാക്കൾ. സബിൻ ഊരാളുക്കണ്ടി ചായാഗ്രഹണം നിർവഹിക്കുന്നു. പ്രൊഡക്ഷൻ ഡിസൈനർ: കെ.കെ. മുരളീധരൻ, എഡിറ്റർ: ആകാശ് തോമസ്, മ്യൂസിക്: ഡോൺ വിൻസെൻറ്, ക്രിയേറ്റീവ് ഡയറക്ടർ: സുധീഷ് ഗോപിനാഥ്, ആർട് ഡയറക്ഷൻ: ജിത്തു സെബാസ്റ്റ്യൻ, മിഥുൻ ചാലിശ്ശേരി, സിങ്ക് സൗണ്ട് & സൗണ്ട് ഡിസൈൻ: അനിൽ രാധാകൃഷ്ണൻ, സൗണ്ട് മിക്സിങ്: സിനോയ് ജോസഫ്, ലിറിക്സ്: വൈശാഖ് സുഗുണൻ, കോസ്റ്റ്യൂം ഡിസൈനർ: ലിജി പ്രേമൻ, സ്പെഷ്യൽ കോസ്റ്റ്യൂം: സുജിത്ത് സുധാകരൻ, മേക്ക് അപ്പ്: ലിബിൻ മോഹനൻ, സ്റ്റണ്ട്സ്: മാഫിയ ശശി, ലൈൻ പ്രൊഡ്യൂസേഴ്‌സ്: മനു ടോമി, രാഹുൽ നായർ, പ്രൊഡക്ഷൻ കൺട്രോളർ: ബിനു മണമ്പൂർ, വി.എഫ്.എക്സ്: എഗ്ഗ് വൈറ്റ്, സ്റ്റിൽസ്: റിഷാജ് മുഹമ്മദ്, പോസ്റ്റർ ഡിസൈൻ: യെല്ലോടൂത്ത്സ്, കൊറിയോഗ്രാഫേഴ്സ്: ഡാൻസിങ് നിഞ്ച, ഷെറൂഖ് ഷെറീഫ്, അനഘ, റിഷ്ധാൻ, പി ആർ & മാർക്കറ്റിംഗ്: വൈശാഖ് വടക്കേവീട്, ജിനു അനിൽകുമാർ.
Follow us on Google News and stay updated with the latest!
Comments
- logoutLogout
-
Riyan Arjun
Contact at support@indiaglitz.com