സുരേഷ് ഗോപിയുടെ മകള്‍ ഭാഗ്യ സുരേഷ് വിവാഹിതയാവുന്നു
Send us your feedback to audioarticles@vaarta.com
സുരേഷ് ഗോപിയുടെ മകൾ ഭാഗ്യ സുരേഷ് വിവാഹിതയാകുന്നു. ശ്രേയസ് മോഹനാണ് വരൻ. ഇരുവരുടെയും വിവാഹ നിശ്ചയം സുരേഷ് ഗോപിയുടെ തിരുവനന്തപുരത്തെ വീട്ടിൽ വച്ചു നടന്നു. മാവേലിക്കര സ്വദേശികളായ മോഹൻ്റെയും ശ്രീദേവിയുടെയും മകനായ ശ്രേയസ് ബിസിനസ്സുകാരനാണ്. വിവാഹ നിശ്ചയത്തിൻ്റെ ചിത്രങ്ങള്‍ ഭാഗ്യ സുരേഷ് സോഷ്യല്‍ മിഡിയയില്‍ പങ്കുവച്ചിട്ടുണ്ട്. ഇൻസ്റ്റാഗ്രാം സ്റ്റോറിയിൽ ആണ് ഭാഗ്യ സുരേഷ് ചിത്രങ്ങൾ പങ്കുവച്ചിരിക്കുന്നത്. ഭാഗ്യക്കൊപ്പം ശ്രേയസും ഫോട്ടോകൾ പങ്കുവച്ചിട്ടുണ്ട്.
'ലോക്കായി ഗയ്സ്' എന്നാണ് ഫോട്ടോകൾക്കൊപ്പം ശ്രേയസ് കുറിച്ചത്. ഈ ഫോട്ടോ ഭാഗ്യയും പങ്കുവച്ചിട്ടുണ്ട്. നിരവധി പേരാണ് പ്രിയതാരത്തിൻ്റെ മകൾക്കും ഭാവിവരനും ആശംസകളുമായി രംഗത്തെത്തുന്നത്. വിവാഹം ജനുവരി 17ന് ഗുരുവായൂരിൽ വച്ച് നടക്കും, റിസപ്ഷൻ ജനുവരി 20നും. തിരുവനന്തപുരം ഗ്രീൻഫീൽഡ് സ്റ്റേഡിയത്തിൽ വച്ചാകും വിവാഹ റിസപ്ഷൻ നടക്കുക. സുരേഷ് ഗോപി രാധിക ദമ്പതികളുടെ മൂത്ത മകളാണ് ഭാഗ്യ സുരേഷ്. ഈ അടുത്താണ് ബ്രിട്ടീഷ് കൊളംബിയ യൂണിവേഴ്സിറ്റിയില്‍ നിന്ന് ഭാഗ്യ ബിരുദ പഠനം പൂര്‍ത്തിയാക്കിയത്.
Follow us on Google News and stay updated with the latest!
Comments
- logoutLogout
-
Riyan Arjun
Contact at support@indiaglitz.com