സുരേഷ് ഗോപി കേന്ദ്ര മന്ത്രിസഭയിലേക്ക്
- IndiaGlitz, [Friday,June 30 2023]
കേന്ദ്രമന്ത്രിസഭയില്‍ സുരേഷ് ഗോപിയെ ഉള്‍പ്പെടുത്തുമെന്ന് സൂചന. മന്ത്രിസഭാ പുനഃസംഘടനയുമായി ബന്ധപ്പെട്ട് ബുധനാഴ്ച ആഭ്യന്തര മന്ത്രി അമിത് ഷാ, പാർട്ടി അധ്യക്ഷൻ ജ.പി.നഡ്ഡ എന്നിവർ പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായി കൂടിക്കാഴ്ച നടത്തിയിരുന്നു. കേരളത്തിൽ 140 അംഗ നിയമ സഭയിൽ ഒറ്റ ബിജെപി പ്രതിനിധി പോലും ഇല്ല എന്നത് പാർട്ടിയിലെ പോരായ്മയായി കണക്കിലെടുത്താണ് സുരേഷ് ഗോപിയെ വീണ്ടും രംഗത്തിറക്കാൻ പാർട്ടി ശ്രമിക്കുന്നത്.
2024ലെ പൊതു തിരഞ്ഞെടുപ്പിന് പാർട്ടിയെ സജ്ജമാക്കുന്നതിൻ്റെ ഭാഗമായിട്ടാണ് കേന്ദ്ര മന്ത്രിസഭയിൽ ഉടൻ അഴിച്ചു പണി നടക്കുന്നത്. അടുത്ത പൊതു തിരഞ്ഞെടുപ്പിൽ എല്ലാ സംസ്ഥാനങ്ങളിൽ നിന്നും പാർട്ടിക്ക് പ്രാതിനിധ്യം ഉണ്ടാവണമെന്ന് ബി ജെ പി ആഗ്രഹിക്കുന്നു. സുരേഷ് ഗോപിയിലൂടെ കേരളത്തിൽ താമര വിരിയിക്കാമെന്നാണ് പാർട്ടി കണക്ക് കൂട്ടുന്നത്. ഇത് സാധ്യമാക്കാൻ ഇപ്പോൾ കേന്ദ്രമന്ത്രി സഭയിൽ താരത്തെ ഉൾപ്പെടുത്തുന്നതിനെ കുറിച്ചാണ് പാർട്ടി ആലോചിക്കുന്നത്. 2024ലെ ലോക്സഭാ തിരഞ്ഞെടുപ്പിലും തൃശൂർ തന്നെയാകും സുരേഷ് ഗോപിയുടെ തട്ടകം. 2014ലാണ് സുരേഷ് ഗോപിയെ രാജ്യസഭാംഗമായി ബിജെപി തിരഞ്ഞെടുത്തത്.