സുരേഷ് ഗോപി-ബിജു മേനോൻ വീണ്ടും ഒരുമിക്കുന്നു

  • IndiaGlitz, [Monday,July 10 2023]

പതിമൂന്നു വർഷത്തെ ഇടവേളയ്ക്കു ശേഷം സുരേഷ് ഗോപിയും ബിജുമേനോനും ഒന്നിച്ചഭിനയിക്കുകയാണ് ഗരുഡൻ എന്ന ചിത്രത്തിലൂടെ. കൊച്ചിയിൽ ചിത്രീകരണം നടന്നു വരുന്ന ചിതത്തിൽ സുരേഷ് ഗോപിയാണ് ആദ്യം ജോയിൻ്റ് ചെയ്തത്. നവാഗതനായ അരുൺ വർമ്മ സംവിധാനം ചെയ്യുന്ന ഗരുഡൻ മാജിക്ക് ഫ്രംയിംസിൻ്റെ ബാനറിൽ ലിസ്റ്റിൻ സ്റ്റീഫനാണ് നിർമ്മിക്കുന്നത്. ലീഗൽ ത്രില്ലർ ചിത്രമായ ഗരുഡൻ, ഒരു പൊലീസ് ഉദ്യോഗസ്ഥനും അദ്ധ്യാപകനും തമ്മിലുള്ള നിയമ പോരാട്ടത്തിൻ്റെ കഥയാണ് പറയുന്നത്. പ്രേക്ഷകരെ ഉദ്വേഗത്തിൻ്റെ മുൾമുനയിൽ നിർത്തി ക്കൊണ്ടുള്ള ഒരു നിയമ പോരാട്ടമാണ് ചിത്രത്തിലുടനീളം നില നിർത്തിയിരിക്കുന്നത്.

കൊച്ചി, ഹൈദാബാദ് എന്നിവിടങ്ങളിലായി ഈ ചിത്രത്തിൻ്റെ ചിത്രീകരണം പൂർത്തിയാകും. മിഥുൻ മാനുവൽ തോമസ് ആണ് ചിത്രത്തിൻ്റെ തിരക്കഥ രചിച്ചിരിക്കുന്നത്. ജഗദീഷ്, സിദ്ദിഖ്, മേജർ രവി, തലൈവാസൽ വിജയ്, ദിലീഷ് പോത്തൻ, നിഷാന്ത് സാഗർ, ബാലാജി, ജയ്സ് ജോസ്, രഞ്ജിത്ത് കങ്കോൾ, രഞ്ജിനി, ചൈതന്യാ പ്രകാശ്, മാളവിക തുടങ്ങിയവരും പ്രധാന വേഷങ്ങളിലെത്തുന്നു. കഥ: ജിനേഷ് എം, സംഗീതം: ജെയ്ക്ക് ബിജോയ്സ്, ഛായാഗ്രഹണം: അജയ് ഡേവിഡ് കാച്ചപ്പിള്ളി, എഡിറ്റിംഗ്: ശ്രീജിത്ത് സാരംഗ്, കലാസംവിധാനം: അനീസ് നാടോടി, ചീഫ് അസ്സോസ്സിയേറ്റ് ഡയറക്ടർ: ദിനിൽ ബാബു, പിആർഒ: വാഴൂർ ജോസ്.