സത്യജിത് റായ് ഇൻസ്റ്റിറ്റ്യൂട്ട് അധ്യക്ഷ സ്ഥാനത്ത് സുരേഷ് ഗോപി
Send us your feedback to audioarticles@vaarta.com
സത്യജിത്ത് റായ് ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഫിലിം ആൻഡ് ടെലിവിഷൻ അധ്യക്ഷനായി നടനും മുൻ രാജ്യസഭാ അംഗവുമായ സുരേഷ് ഗോപിയെ കേന്ദ്ര സർക്കാർ നിയമിച്ചു. ഇൻസ്റ്റിറ്റ്യൂട്ട് ഗവേണിംഗ് കൗൺസിലിൻ്റെ ചെയർമാൻ്റെ ചുമതലയും സുരേഷ് ഗോപി വഹിക്കും. മൂന്നു വർഷത്തേക്കാണ് നിയമനം. കേന്ദ്ര മന്ത്രി അനുരാഗ് ഠാക്കൂറാണ് ഔദ്യോഗിക പ്രഖ്യാപനം നടത്തിയത്. തമിഴ് ചലച്ചിത്ര താരം ആർ മാധവനെ പുനൈ ഫിലിം ഇൻസ്റ്റിറ്റ്യൂട്ടിൻ്റെ അധ്യക്ഷനായി നിയമിച്ചിരുന്നു. ഇതിന് പിന്നാലെയാണ് സുരേഷ് ഗോപിക്ക് പുതിയ ചുമതല ലഭിച്ചത്.
സുരേഷ് ഗോപിയുടെ മഹത്തായ അനുഭവവും സിനിമയിലെ വൈഭവവും ഈ മഹോന്നത സ്ഥാപനത്തെ സമ്പന്നമാക്കുമെന്ന് അനുരാഗ് ഠാക്കൂർ എക്സിൽ കുറിച്ചു. അതേസമയം, പദവിയിൽ ഇരുന്ന് സജീവ രാഷ്ട്രീയ പ്രവർത്തനത്തിൽ തുടരാൻ സാധിക്കുമോ എന്ന കാര്യത്തിലും വ്യക്തത വന്നിട്ടില്ല. ലോക്സഭാ തെരഞ്ഞെടുപ്പ് അടുത്തിരിക്കെ തൃശൂർ മണ്ഡലം കേന്ദ്രീകരിച്ച് സജ്ജീവ പ്രവർത്തനത്തിലായിരുന്നു താരം. ഇതിനിടെയാണ് അപ്രതീക്ഷിത ചുമതല അദ്ദേഹത്തിന് ലഭിച്ചത്. ഇതോടെ മണ്ഡലത്തിൽ മറ്റാരെങ്കിലും സ്ഥാനാർത്ഥി ആകുമോ എന്ന ആശങ്കയും അണികളുടെ ഇടയിൽ ഉയർന്നിട്ടുണ്ട്. 1995-ൽ കൊൽക്കത്തയിലാണ് പ്രശസ്ത സംവിധായകാൻ സത്യജിത്റായ് യുടെ പേരിൽ ഫിലിം ഇൻസ്റ്റ്യിറ്റ്യൂട്ട് ആരംഭിച്ചത്. കേന്ദ്ര വാർത്ത വിതരണ മന്ത്രാലയത്തിന് കീഴിലാണ് ഇത് പ്രവർത്തിക്കുന്നത്. ഗവേണിംഗ് കൗൺസിൽ, സ്റ്റാൻഡിംഗ് ഫിനാൻസ് കമ്മിറ്റി, അക്കാദമിക് കൗൺസിൽ എന്നിവയുള്ള ഒരു സ്വയം ഭരണ സ്ഥാപനമാണിത്.
Follow us on Google News and stay updated with the latest!
Comments
- logoutLogout
-
Riyan Arjun
Contact at support@indiaglitz.com