സുരാജ് നായകൻ
- IndiaGlitz, [Monday,June 12 2017]
p align=center>
ഡോ.ബിജു സംവിധാനം ചെയ്ത് പേരറിയാത്തവർ എന്ന സിനിമയ്ക്കു ശേഷം കാലിക പ്രാധാന്യമുള്ള സിനിമയിൽ സുരാജ് വെഞ്ഞാറമൂട് കേന്ദ്ര കഥാപാത്രത്തെ അവതരിപ്പിക്കുന്നു. നവാഗതനായ സബഹ് സംവിധാനം ചെയ്യുന്ന ചിത്രത്തിലാണ് സുരാജ് നായകനാവുന്നത്. ചിത്രത്തിന് ഇതുവരെ പേരിട്ടിട്ടില്ല. സന്തോഷ് ഏച്ചിക്കാനമാണ് തിരക്കഥ രചിക്കുന്നത്.ജലദൗർലഭ്യം പ്രമേയമാകുന്ന ചിത്രത്തിൽ സുബ്രഹ്മണ്യൻ എന്ന ഗ്രാമീണനെയാണ് സുരാജ് അവതരിപ്പിക്കുക. കടുത്ത ജലക്ഷാമം അനുഭവപ്പെടുന്ന ഗ്രാമത്തിൽ നിന്നുള്ളയാളാണ് സുബ്രഹ്മണ്യൻ. എന്നാൽ, തന്റെ വസ്തുവിൽ ഒരു കിണറുണ്ട് സുബ്രഹ്മണ്യന്. ഒരിക്കലും വറ്റാത്ത ആ കിണറുള്ളത് കാരണം അയാൾക്ക് ജലദൗർലഭ്യം ഒരു പ്രശ്നമേയല്ല - ഇതാണ് സിനിമയുടെ കഥാഗതി.
ജലദൗർലഭ്യം ഒരു ജനതയെ എങ്ങനെ ബാധിക്കുന്നുവെന്ന കാര്യങ്ങളും സിനിമ ചർച്ച ചെയ്യും. ആക്ഷേപഹാസ്യത്തിനും സിനിമ പ്രാധാന്യം നൽകുന്നുണ്ട്. രാഷ്ട്രീയ- സാമൂഹിക വശങ്ങളും സിനിമയിൽ മിന്നിമറയും. തമിഴിൽ ഇത്തരത്തിലുള്ള പ്രമേയം കൈകാര്യം ചെയ്ത തണ്ണീർ തണ്ണീർ എന്ന സിനിമയുമായി ഈ സിനിമ ചേർന്നു നിൽക്കും.
ഒരു വാണിജ്യ സിനിമയുടെ എല്ലാ ഘടകങ്ങളും ഈ സിനിമയിലും ഉണ്ടാവുമെന്ന് സന്തോഷ് പറഞ്ഞു. ചിത്രത്തിലെ നായികാ കഥാപാത്രത്തെ തീരുമാനിച്ചിട്ടില്ല. അലൻസിയർ, സുധി കോപ്പ, മണികണ്ഠൻ തുടങ്ങിയവർ ഈ ചിത്രത്തിലുണ്ടാവും. ഒക്ടോബറിൽ പാലക്കാട് ചിത്രീകരണം ആരംഭിക്കാനാണ് തീരുമാനിച്ചിരിക്കുന്നത്