സൈബർ ആക്രമണത്തിനെതിരെ പരാതി നൽകി സുരാജ് വെഞ്ഞാറമൂട്

  • IndiaGlitz, [Tuesday,August 01 2023]

സൈബർ ആക്രമണത്തിന് പരാതി നൽകി നടൻ സുരാജ് വെഞ്ഞാറമൂട്. എറണാകുളം കാക്കനാട് സൈബർ പൊലീസ് സ്റ്റേഷനിലാണ് പരാതി നൽകിയത്. പേഴ്സണൽ നമ്പറിൽ വിളിച്ച് നിരവധി പേർ വധ ഭീഷണി മുഴക്കുന്നു എന്നാണ് പരാതിയിൽ പറയുന്നു. വാട്സാപ്പിലൂടെയും ഭീഷണി സന്ദേശം അയക്കുന്നതായി പരാതിയിലുണ്ട്. മണിപ്പുർ സംഭവത്തിൽ പ്രതികരിച്ച സുരാജ് വെഞ്ഞാറമൂട് എന്തു കൊണ്ട് ആലുവയിലെ അഞ്ചു വയസുകാരിയുടെ മരണത്തിൽ പ്രതികരിക്കുന്നില്ലെന്ന് ചോദിച്ചു കൊണ്ടാണ് ഭീഷണിയെന്ന് പരാതിയിൽ പറയുന്നു.

മണിപ്പുർ അസ്വസ്ഥതയുണ്ടാക്കുന്നു, അപമാനം കൊണ്ട് തല കുനിഞ്ഞു പോകുന്നു. ഇനിയും ഒരു നിമിഷം നീതി വൈകിക്കൂടാ- എന്നായിരുന്നു മണിപ്പുരിൽ രണ്ട് സ്ത്രീകളെ നഗ്നരാക്കി നടത്തിയ സംഭവത്തിൽ നടൻ സുരാജ് വെഞ്ഞാറമൂട് ഫെയ്സ്ബുക്കിലൂടെ നടത്തിയ പ്രതികരണം. അതേ സമയം നടൻ സുരാജ് വെഞ്ഞാറമൂട് സഞ്ചരിച്ചിരുന്ന വാഹനം ഇടിച്ച് ബൈക്ക് യാത്രികനായ യുവാവിന് പരിക്കേറ്റതിനെത്തുടർന്ന് താരത്തിൻ്റെ കാർ മോട്ടോർ വാഹന വകുപ്പ് പരിശോധിച്ചു. അലക്ഷ്യമായി വാഹനം ഓടിച്ചതിന് സുരാജിനെതിരെ പൊലീസ് കേസെടുത്തു. ശനിയാഴ്ച രാത്രി 12 മണിയോടെ പാലാരിവട്ടത്താണ് അപകടം നടന്നത്. ഗതാഗത നിയമങ്ങളെ കുറിച്ചുള്ള ക്ലാസ്സിൽ സുരാജ് പങ്കെടുക്കണമെന്ന് മോട്ടോർ വാഹന വകുപ്പ് താരത്തെ അറിയിച്ചിട്ടുണ്ട്.