സുപ്രിയാ സുലേ എന്‍സിപി അധ്യക്ഷ ആയേക്കും

  • IndiaGlitz, [Thursday,May 04 2023]

ശരദ് പവാര്‍ രാജിയെ തുടർന്ന് സുപ്രിയാ സുലേ എന്‍സിപി അധ്യക്ഷ ആകാൻ സാധ്യത. വെള്ളിയാഴ്ച നടക്കുന്ന നിർണായക യോഗത്തിന് ശേഷം പ്രഖ്യാപനം ഉണ്ടായേക്കും. സുപ്രിയയ്ക്ക് പിന്തുണയുമായി പ്രതിപക്ഷ നേതാക്കളും രംഗത്തെത്തി. രാഹുല്‍ ഗാന്ധിയും എംകെ സ്റ്റാലിനും സുപ്രിയയുമായി ഫോണില്‍ സംസാരിച്ചു. പാര്‍ട്ടിയെ നയിക്കാന്‍ ശരദ് പവാര്‍ താത്കാലികമായി രൂപീകരിച്ച സമിതിക്കകത്ത് സുപ്രിയാ സുലേ ദേശീയ അധ്യക്ഷയാവട്ടെ എന്നതാണ് ഭൂരിപക്ഷ അഭിപ്രായം.

തന്റെ ആത്മകഥാ പ്രകാശനത്തിനിടെ രാജി പ്രഖ്യാപിച്ച മുതിര്‍ന്ന നേതാവ്, ഭാവി തീരുമാനങ്ങള്‍ പുതുതായി രൂപീകരിച്ച സമിതി തീരുമാനിക്കുമെന്ന് അറിയിക്കുകയായിരുന്നു. സുപ്രിയ സുലേ, അജിത് പവാര്‍, പ്രഫുല്‍ പട്ടേല്‍ എന്നിവര്‍ ഉള്‍പ്പെടുന്ന പുതിയ സമിതി നാളെ ചേരുന്നുണ്ട്. സൗത്ത് മുംബൈയിലെ പാര്‍ട്ടി ഓഫീസില്‍ നാളെ 11 മണിക്കാണ് യോഗം ചേരുക. സുപ്രിയ സുലേ അല്ലെങ്കില്‍ അനന്തരവന്‍ അജിത് പവാര്‍ പാര്‍ട്ടിയുടെ അദ്ധ്യക്ഷ പദവിയിലേക്ക് എത്തുമെന്നാണ് വിവരം.