മുസ്ലീം സംവരണത്തെപ്പറ്റിയുള്ള അമിത് ഷായുടെ പരാമർശത്തെ വിമർശിച്ച് സുപ്രീം കോടതി
Send us your feedback to audioarticles@vaarta.com
മുസ്ലീം സംവരണത്തെപ്പറ്റി കർണാടകത്തിലെ നിയമസഭാ തെരഞ്ഞെടുപ്പ് പ്രചരണ റാലിക്കിടെ അമിത് ഷാ നടത്തിയ പരാമർശത്തെ സുപ്രീം കോടതി വിമർശിച്ചു. മതാടിസ്ഥാനത്തിൽ സംവരണം നൽകുന്നത് ഭരണഘടനാ വിരുദ്ധമാണെന്നും അതിനാൽ മുസ്ലിങ്ങൾക്ക് കർണാടകത്തിൽ നൽകിയിരുന്ന നാല് ശതമാനം സംവരണം അവസാനിപ്പിച്ചുവെന്നും തിരഞ്ഞെടുപ്പ് റാലിയിൽ പ്രസംഗിച്ചതിനാണ് കോടതി അമിത് ഷായെ വിമർശിച്ചത്. കോടതിയുടെ പരിഗണനയിൽ ഇരിക്കുന്ന വിഷയത്തിൽ പൊതു പ്രവർത്തകർ അഭിപ്രായ പ്രകടനം നടത്തുമ്പോൾ ശ്രദ്ധിക്കണമെന്നും വിഷയങ്ങളെ രാഷ്ട്രീയ വൽക്കരിക്കരുതെന്നും കോടതി വ്യക്തമാക്കി. പൊതുപ്രവർത്തകർ കോടതി നടപടിയുടെ പവിത്രത പാലിക്കണമെന്നും സുപ്രീം കോടതി ആവശ്യപ്പെട്ടു. മതാടിസ്ഥാനത്തിലുള്ള സംവരണം ഭരണഘടനാ വിരുദ്ധമാണെന്നും അതിനാലാണ് മുസ്ലിം സംവരണം അവസാനിപ്പിച്ചതെന്നും ആയിരുന്നു അമിത് ഷായുടെ പ്രതികരണം. ഇതിന് പുറമെ കോൺഗ്രസ് അധികാരത്തിൽ വന്നാൽ മുസ്ലിം സംവരണം പുനഃസ്ഥാപിക്കുമെന്നും അമിത് ഷാ പ്രസംഗിച്ചിരുന്നു.
Follow us on Google News and stay updated with the latest!
Comments