സൂപ്പർ താരം രജനികാന്ത് അഭിനയം നിർത്തുന്നതായി റിപ്പോർട്ട്
Send us your feedback to audioarticles@vaarta.com
സൂപ്പര്‍ സ്റ്റാര്‍ രജനീകാന്ത് അഭിനയം നിര്‍ത്താൻ ഒരുങ്ങുന്നുവെന്ന് സൂചനകള്‍. ഓഗസ്റ്റില്‍ പ്രദര്‍ശനത്തിന് എത്തുന്ന ജയിലര്‍ കൂടാതെ രണ്ട് ചിത്രങ്ങളില്‍ കൂടി അഭിനയിച്ച ശേഷം അഭിനയം നിര്‍ത്തുന്നുവെന്ന സൂചനകളാണ് പുറത്ത് വരുന്നത്. ലോകേഷിൻ്റെ ചിത്രത്തിൽ രജനി അഭിനയിക്കുന്നതിന് ധാരണയായെന്നും അത് അദ്ദേഹത്തിൻ്റെ അവസാന ചിത്രമായിരിക്കും എന്നും പറയപ്പെടുന്നതായി ഓൺലൈൻ മാധ്യമത്തിന് നൽകിയ അഭിമുഖത്തിൽ സംവിധായകനും നടനുമായ മിഷ്കിൻ പറഞ്ഞു.
ജയ് ഭീം സംവിധാനംചെയ്ത ടി.ജെ. ജ്ഞാനവേലിൻ്റെ പുതിയ ചിത്രത്തിൽ രജനിയായിരിക്കും നായകൻ. അതിനു ശേഷം ലോകേഷ് കനകരാജ് സംവിധാനം ചെയ്യുന്ന ചിത്രമുണ്ടാകും. ഇതോടെ അഭിനയം നിർത്താനാണ് തീരുമാനം. 2017-ൽ രാഷ്ട്രീയ പ്രവേശം പ്രഖ്യാപിച്ച രജനി പാർട്ടി രൂപവത്കരണത്തോടെ അഭിനയം അവസാനിപ്പിക്കാൻ ഒരുങ്ങിയതാണ്. എന്നാൽ, രാഷ്ട്രീയ പ്രവേശം ഉപേക്ഷിച്ചതോടെ വീണ്ടും സിനിമയിൽ സജീവമാകുകയായിരുന്നു. ഇദ്ദേഹത്തിന് 2000-ലെ പത്മഭൂഷൺ അടക്കമുള്ള പുരസ്കാരങ്ങൾ ലഭിച്ചിട്ടുണ്ട്. ദക്ഷിണേഷ്യയിലെ ഏറ്റവും സ്വാധീനമുള്ള വ്യക്തികളിൽ ഒരാളായി ഏഷ്യാവീക്ക് മാസികയും ഇന്ത്യയിലെ ഏറ്റവും സ്വാധീനമുള്ള വ്യക്തിയായി ഫോബ്സ് ഇന്ത്യ മാസികയും രജിനികാന്തിനെ തെരഞ്ഞെടുത്തിട്ടുണ്ട്. 2021-ൽ അറുപത്തി ഏഴാമത് ദാദാസാഹിബ് ഫാൽക്കെ പുരസ്കാരത്തിനും അദ്ദേഹം അർഹനായി.
Follow us on Google News and stay updated with the latest!
Comments
- logoutLogout
-
Riyan Arjun
Contact at support@indiaglitz.com