സൂപ്പർ കപ്പ് ഫുട്ബോൾ കിരീടം ഒഡീഷ എഫ്സിക്ക്

കോഴിക്കോട് കോർപ്പറേഷൻ സ്റ്റേഡിയത്തിൽ നടന്ന സൂപ്പർകപ്പ് ഫൈനലിൽ ബംഗളൂരുവിനെ വീഴ്ത്തി ഒഡീഷ എഫ്സി ജേതാക്കൾ. നിലവിലെ ചാംപ്യൻമാരായ ബംഗളൂരു എഫ്സിയെ 2-1ന് അട്ടിമറിച്ചാണ് ഒഡീഷ ആദ്യ കിരീടനേട്ടം സ്വന്തമാക്കിയത്. ഫൈനലിലെ 2 ഗോൾ അടക്കം ടൂർണമെന്റിൽ ഇതുവരെ 5 ഗോളുകൾ നേടിയ ഡിയേഗോയാണ് കളിയിലെയും ടൂർണമെന്റിലെയും താരം. 23ാം മിനിറ്റില്‍ ആദ്യ ഗോള്‍ പിറന്നു. ബംഗളൂരു ഗോള്‍ കീപ്പര്‍ ഗുര്‍പ്രീതിന്റെ അബദ്ധമാണ് ഗോളായി കലാശിച്ചത്. 38ാം മിനിറ്റില്‍ ബംഗളൂരുവിനെ ഞെട്ടിച്ച് ഒഡിഷ് വീണ്ടും വല ചലിപ്പിച്ചു.

83ാം മിനുറ്റിൽ ബംഗളൂരുവിന്റെ ഏകഗോൾ പെനൽറ്റി ലക്ഷ്യത്തിലെത്തിച്ച് ക്യാപ്റ്റൻ സുനിൽ ഛേത്രി നേടി. മധ്യനിര താരം ജാവിയര്‍ ഹെര്‍ണാണ്ടസ് പരിക്കേറ്റ് പുറത്തായതും സ്‌ട്രൈക്കര്‍ റോയ് കൃഷ്ണയുടെ മോശം ഫോമും ബംഗളൂരുവിന്റെ മുന്നേറ്റത്തെ ബാധിച്ചു. നോർത്ത് ഈസ്റ്റ് യുണൈറ്റഡിൻെറ വിൽമാർ ജോർദാൻ (7 ഗോൾ) ടൂർണമെന്റിലെ ടോപ് ഗോൾ സ്കോറർ എന്ന നേട്ടവും സ്വന്തമാക്കി. ഈ സീസണിൽ ഐ എസ് എൽ ഫൈനൽ പോരാട്ടത്തിൽ എടികെ മോഹൻ ബഗാനോട് പരാജയപ്പെട്ട ബംഗളൂരുവിന് ഇത് രണ്ടാം ഫൈനൽ തോൽവിയാണ്.