പുതിയ ചിത്രത്തിൽ സണ്ണി വെയിൻ ഒരു ഷെഫായി വേഷമിടും

  • IndiaGlitz, [Wednesday,February 21 2018]

നവാഗതനായ മജൂ സംവിധാനം ചെയ്യുന്ന ഫ്രഞ്ച് വിപ്ലവത്തിൽ സണ്ണി വെയ്ൻ ഒരു ഷെഫിനെ  അവതരിപ്പിക്കുന്നു ചിത്രത്തിനു വേണ്ടി അടുത്തിടെ ആരംഭിച്ചു. അൻവർ അലി, ഷാജീർ ഷാ, ഷാജർ എന്നിവർ സംയുക്തമായാണ് ഈ ചിത്രത്തിന് തിരക്കഥയൊരുക്കുന്നത്.

ചിത്രം ഒരു ഷെഫ്, അവന്റെ സുഹൃത്തുക്കളുടെ സംഘത്തെ ചുറ്റിപ്പറ്റിയ കഥ ആണ് അവതരിപ്പിക്കുന്നത് . സണ്ണി വെയ്ൻ ചിത്രത്തിൽ ഷെഫ്  കഥാപാത്രത്തെ അവതരിപ്പിക്കുന്നു. ഒരു ഗ്രാമീണ റിസോർട്ടിൽ ജോലി ചെയ്യുന്ന മന്ദബുദ്ധിയായ ഒരാളാണ് അയാൾ. അതേസമയം സുഹൃത്തുക്കളോടൊപ്പം എല്ലായിടത്തും ചുറ്റാൻ ഇഷ്ടപ്പെടുന്നു. 

ചെമ്പൻ വിനോദ് ജോസ്, ലാൽ എന്നിവരാണ് ചിത്രത്തിലെ പ്രധാന കഥാപാത്രങ്ങൾ. ഈ മൂന്ന് അഭിനേതാക്കൾ ആദ്യമായിട്ടാണ്  ഒന്നിച്ചുവരുന്നത്, അതിനാൽ അവരുടെ ഓൺ-സ്ക്രീൻ കെമിസ്ട്രി വളരേ പ്രതീക്ഷ  പുലർത്തുന്നു  രസകരമായിരിക്കും.

ശശി കല്ലിംഗ, വിഷ്ണു, ഉണ്ണിമായ , ആര്യ, കൃഷ്ണ എന്നിവരും ചിത്രത്തിൽ അഭിനയിക്കുന്നുണ്ട്. ദീപൂ ജോസഫാണ് ചിത്രത്തിന്റെ എഡിറ്റർ, പാപിനു ആണ്  ക്യാമറ ചെയ്യുന്നത്. മ്യൂസിക് ചെയ്തിരിക്കുന്നത്   പ്രശാന്ത് പിള്ളയാണ് .

അബ്ബ ക്രിയേഷൻസിന്റെ ബാനറിൽ ഷാജീർ കെ.ജെ.യും ജാഫർ കെ.എയും ചേർന്നാണ് ഫ്രഞ്ചുവിപ്ലവം നിർമിക്കുന്നത്.