സണ്ണി ലിയോണ്‍ ചിത്രം കാൻ ഫിലിം ഫെസ്റ്റിവലിലേക്ക്
Send us your feedback to audioarticles@vaarta.com
അനുരാഗ് കശ്യപ് സംവിധാനം ചെയ്ത് സണ്ണി ലിയോണ്‍, രാഹുല്‍ ഭട്ട് എന്നിവര്‍ പ്രധാന വേഷത്തില്‍ വരുന്ന ചിത്രം കെന്നഡി 2023ലെ കാൻ ഫിലിം ഫെസ്റ്റിവലിലേക്ക് തിരഞ്ഞെടുക്കപ്പെട്ടു. കാന്‍ ഫിലിം ഫെസ്റ്റിവലില്‍ നേരത്തെയും ചിത്രങ്ങള്‍ പ്രദര്‍ശിപ്പിക്കാന്‍ അവസരം ലഭിച്ച ഇന്ത്യന്‍ സംവിധായകനാണ് അനുരാഗ് കശ്യപ്. കാനില്‍ മിഡ് നൈറ്റ് സ്ക്രീനിംഗ് വിഭാഗത്തിലാണ് കെന്നഡി തെരഞ്ഞെടുക്കപ്പെട്ടിരിക്കുന്നത്. 2023 മെയ് 16 മുതല്‍ 27വരെയാണ് കാൻ ഫിലിം ഫെസ്റ്റിവല്‍ നടക്കുന്നത്. അനുരാഗ് കശ്യപ് സണ്ണി ലിയോണിനൊപ്പം ആദ്യമായാണ് പ്രവര്‍ത്തിക്കുന്നത്. എന്നാല്‍ രാഹുല്‍ ഭട്ട് ഇത് രണ്ടാം തവണയാണ് അനുരാഗ് കശ്യപിനൊപ്പം പ്രവര്‍ത്തിക്കുന്നത്. ഭട്ടും കശ്യപും മുമ്പ് ‘അഗ്ലി’ എന്ന ചിത്രത്തില്‍ ഒന്നിച്ച് പ്രവര്‍ത്തിച്ചിട്ടുണ്ട്.
Follow us on Google News and stay updated with the latest!
Comments
- logoutLogout
-
Riyan Arjun
Contact at support@indiaglitz.com