സണ്ണി ലിയോൺ 'അമ്മയായി'
Send us your feedback to audioarticles@vaarta.com
അമ്മയാവുക എന്ന സണ്ണി ലിയോണിന്റെ ആഗ്രഹം അങ്ങനെ പൂവണിഞ്ഞു. കഴിഞ്ഞ ദിവസം 21 മാസം പ്രായമുള്ള പെൺകുഞ്ഞിനെ ലാത്തൂരിൽ നിന്നും ദത്തെടുത്ത് കൊണ്ടാണ് സണ്ണി മാതൃത്വത്തിലേക്ക് കാലെടുത്ത് വച്ചത്. ഒരു കുഞ്ഞിനെ ദത്തെടുക്കണം എന്ന തീരുമാനത്തിൽ സണ്ണിക്ക് ഭർത്താവ് ഡാനിയൽ വെബർ പൂർണ പിന്തുണ നൽകിയിയതോടെയാണ് മാതൃത്വം എന്ന ആഗ്രഹം സഫലമായത്.
രണ്ട് വർഷം മുമ്പ് ഒരു അനാഥാലയത്തിൽ സന്ദർശനം നടത്തിയപ്പോഴാണ് ഇവർ കുഞ്ഞിനെ ദത്തെടുക്കാൻ അപേക്ഷ നൽകിയത്. അഭിനേത്രി ഷെർലിൻ ചോപ്രയാണ് വാർത്ത ആദ്യം പുറത്ത് വിട്ടത്. 21 മാസം പ്രായമുള്ള മകൾക്ക് നിഷ കൗർ വെബർ എന്നാണ് പേരിട്ടിരിക്കുന്നത്. പോൺ താരം ആയിരിക്കെ തന്നെ വ്യത്യസ്ഥമായ വ്യക്തി ചിന്തകൾ കൊണ്ട് തന്റേതായ ഇടം കണ്ടെത്തിയ വ്യക്തിയാണ് സണ്ണി ലിയോൺ. തിരക്കുകളിൽ നിന്ന് ഒഴിഞ്ഞ് ഇരുവരും പൂർണമായും കുഞ്ഞു നിഷയുടെ മാതാപിതാക്കൾ ആകാനുള്ള ഒരുക്കത്തിലാണിപ്പോൾ.
Follow us on Google News and stay updated with the latest!
-
Contact at support@indiaglitz.com
Comments