സണ്ണിയുടെ സത്യസന്ധതയ്ക്ക് പോലീസ് സല്യൂട്ട്

  • IndiaGlitz, [Wednesday,August 02 2017]

ബൈക്ക് യാത്രക്കിടെ നഷ്ടമായ 2 ലക്ഷം രൂപയടങ്ങിയ ബാഗ് ലഭിച്ച കടയുടമ തിരികെ നല്‍കി. മലപ്പുറം വഴിക്കടവ് പൊലിസ് സ്റ്റേഷനിലെ ഉദ്യോഗസ്ഥനായ കരുനാഗപ്പള്ളി സ്വദേശി അരുണന്റെ പണമടങ്ങിയ ബാഗാണ് നഷ്ട്ടമായത്.

ബൈക്കില്‍ സൂക്ഷിച്ചിരുന്ന രണ്ട് ലക്ഷം രൂപയടങ്ങിയ ബാഗ് യാത്രയ്ക്കിടെ ബൈക്കില്‍ നിന്ന് അറിയാതെ തെറിച്ചു പോവുകയായിരുന്നു.ആലപ്പുഴ പാതിരപ്പള്ളി ജംഗ്ഷന് തെക്ക് വശമുള്ള പെട്രോള്‍ പമ്പിന് സമീപത്ത് വെച്ചാണ് ബാഗ് റോഡില്‍ വീണത്.

20 മിനിട്ട് കഴിഞ്ഞാണ് അരുണ്‍ബൈക്ക് യാത്രയ്ക്കിടെ ബാഗ് നഷ്ട്ടമായ വിവരം അറിയുന്നത് .

പണം നഷ്ട്ടപ്പെട്ട വിഷമത്തില്‍ നോര്‍ത്ത് പൊലിസ് സ്റ്റേഷനില്‍ എത്തിയപ്പോള്‍ പണമടങ്ങിയ ബാഗ് കിട്ടിയ സണ്ണി അഡ്രസ്സ് തപ്പി പിടിച്ച് സ്റ്റേഷനില്‍ എത്തിയിരുന്നു.

എസ്.ഐയുടെ സാന്നിദ്ധ്യത്തില്‍ സണ്ണി അരുണിന് പണവും ബാഗും കൈമാറി. സണ്ണിയുടെ സത്യസന്ധതയ്ക്ക് അരുണ്‍ ഇയാള്‍ക്ക് 2000 രൂപയും നല്‍കി. പാതിരപ്പള്ളിയില്‍ അപ്പോഴ്‌സറി ഷോപ്പ് നടത്തുകയാണ് സണ്ണി

More News

സ്വകാര്യ ബസുകള്ž 18 ന് സൂചനാ പണിമുടക്ക് നടത്തും

സംസ്ഥാനത്ത് സ്വകാര്യ ബസുകള്ž 18 ന് സൂചനാ പണിമുടക്ക് നടത്തും. മുഴുവന്ž സ്വകാര്യ ബസുകളും...

മിതാലി രാജിനു ബി.എം.ഡബ്ല്യു സമ്മാനിച്ചു

ഇന്ത്യന്ž വനിതാ ക്രിക്കറ്റ് ടീം ക്യാപ്റ്റന്ž മിതാലി രാജിന് തെലങ്കാന ബാഡ്മിന്റണ്ž അസോസിയേഷന്ž...

പാകിസ്താന്റെ പുതിയ പ്രധാനമന്ത്രിയായി ഷഹീദ് അബ്ബാസി

പാകിസ്താന്റെ പുതിയ പ്രധാനമന്ത്രിയായി ഷഹീദ് കഖാന്ž അബ്ബാസി തെരഞ്ഞെടുക്കപ്പെട്ടു. പി.എം.എല്ž

നടിയെ ആക്രമിച്ച കേസ്: നടന്ž സിദ്ദിഖിനെ ചോദ്യം ചെയ്തു

യുവനടിയെ ആക്രമിച്ച കേസുമായി ബന്ധപ്പെട്ട് നടന്ž സിദ്ദിഖിനെ അന്വേഷണ സംഘം ചോദ്യം ചെയ്തു. ദിലീപുമായി...

കോടികളുടെ റെക്കോർഡുമായി വിജയ് ചിത്രം മെർസലിൻ

കേരളത്തിൽ റെക്കോർഡ് വിതരണാവകാശവുമായി വിജയുടെ പുതിയ ചിത്രം മെർസലിൻ...